Asianet News MalayalamAsianet News Malayalam

സംസാരിക്കുന്ന, ചിരിക്കുകയും കരയുകയും ചെയ്യുന്ന ​ഗൊറില്ല! അപൂർവ ജീവിതത്തിന്റെ കഥ!

ലോകത്തിലെ ഏറ്റവും സന്തോഷിച്ച ഗൊറില്ലയും ഒരുപക്ഷേ, കോകോ തന്നെ ആയിരിക്കും. പക്ഷേ, അവളെല്ലായ്പ്പോഴും ശരിക്കും ഒരു അമ്മയാവാനാഗ്രഹിച്ചിരുന്നു. 

who is Koko the talking Gorilla
Author
Thiruvananthapuram, First Published Jul 12, 2021, 12:11 PM IST

ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പ്രശസ്തയായ ഗൊറില്ല കോകോ ആയിരിക്കും. കോകോയ്ക്ക് സംസാരിക്കാനറിയാം എന്നതാണ് അവളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, സംസാരിക്കുന്നത് സൈന്‍ ലാംഗ്വേജ് വഴിയാണ്. അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലെ ആയിരം വാക്കുകളാണ് ഈ ഗൊറില്ല പഠിച്ചെടുത്തത്. ഇംഗ്ലീഷ് ഭാഷയിലെ 2000 വാക്കുകള്‍ കോകോയ്ക്ക് കേട്ടാല്‍ മനസിലാവുകയും ചെയ്യും. കോകോയെ കുറിച്ച് ചില കാര്യങ്ങൾ.

who is Koko the talking Gorilla

1971 ജൂലൈ നാലിനാണ് കോകോ ജനിച്ചത്. ആനിമല്‍ സൈക്കോളജിസ്റ്റായ ഫ്രാന്‍സിന്‍ പെന്നി പാറ്റേഴ്സണ്‍ കോകോയ്ക്ക് ഒരു വയസുള്ളപ്പോള്‍ മുതല്‍ കോകോയ്ക്കൊപ്പമുണ്ട്. അങ്ങനെ പെന്നിയും കോകോയും വളരെ അടുത്ത സുഹൃത്തുക്കളായി. കോകോയുടെ ഭാഷ മനസിലാക്കാനുള്ള കഴിവും, കരുണയും ലക്ഷക്കണക്കിന് മനുഷ്യരെ ആകര്‍ഷിച്ചുവെന്നാണ് ഫ്രാന്‍സിന്‍ പിന്നീട് പറഞ്ഞത്. കോകോ നിരവധി ഡോക്യുമെന്‍ററികളിലും മാഗസിനുകളുടെ കവറുകളിലും പ്രത്യക്ഷപ്പെട്ടു. 1978 -ലാണ് നാഷണല്‍ ജ്യോഗ്രഫിക്കിന്‍റെ കവറായി അവള്‍ പ്രത്യക്ഷപ്പെടുന്നത്. 

who is Koko the talking Gorilla

പൂച്ചകളോടുള്ള കോകോയുടെ ഇഷ്ടവും പ്രസിദ്ധമാണ്. പന്ത്രണ്ടാമത്തെ പിറന്നാളിന് അവള്‍ സമ്മാനമായി ആവശ്യപ്പെട്ടത് ഒരു പൂച്ചക്കുഞ്ഞിനെയാണ്. ഒരു പൂച്ചയുടെ രൂപത്തിലുള്ള കളിപ്പാട്ടം നല്‍കിയപ്പോള്‍ അവള്‍ അതുമായി കളിക്കാന്‍ വിസമ്മതിക്കുകയും സങ്കടപ്പെട്ടിരിക്കുകയും ചെയ്തു. അങ്ങനെയാണ് കോകോയ്ക്ക് ആദ്യമായി ശരിക്കും ഒരു പൂച്ചക്കുഞ്ഞിനെ കിട്ടിയത് അവളതിന് ആള്‍ ബാള്‍ എന്ന് പേരുമിട്ടു. പിന്നെയും അവള്‍ മറ്റൊരു നാഷണല്‍ ജ്യോഗ്രഫിക് കവറില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ അവളുടെ പൂച്ചക്കുഞ്ഞുങ്ങളെ അമ്മയെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. 

who is Koko the talking Gorilla

ഗവേഷകര്‍ക്ക് എക്കാലത്തും അത്ഭുതം തന്നെ ആയിരുന്നു കോകോ. ഐക്യു സ്കെയിലുകളിലെല്ലാം 70-80 ഒക്കെ ആയിരുന്നു അവള്‍. 2015 -ല്‍ ഒരു ക്ലൈമറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക കൂടി ചെയ്തു കോകോ. നിരവധി പ്രശസ്തരായ സുഹൃത്തുക്കളും കോകോയ്ക്കുണ്ടായിരുന്നു. അതിലൊരാളാണ് ലിയനാഡോ ഡികാപ്രിയോ. റോബിന്‍ വില്ല്യംസായിരുന്നു അവളുടെ പ്രിയപ്പെട്ട അഭിനേതാവ്. വില്ല്യമിന്‍റെ മരണം അവളെ വളരെയധികം സങ്കടത്തിലാഴ്ത്തുകയും അവള്‍ മണിക്കൂറുകളോളം നിശബ്ദയായിരിക്കുകയും ചെയ്തിരുന്നു. 

ലോകത്തിലെ ഏറ്റവും സന്തോഷിച്ച ഗൊറില്ലയും ഒരുപക്ഷേ, കോകോ തന്നെ ആയിരിക്കും. പക്ഷേ, അവളെല്ലായ്പ്പോഴും ശരിക്കും ഒരു അമ്മയാവാനാഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. 2018 -ല്‍ നാല്‍പ്പത്തിയാറാമത്തെ വയസില്‍ അവള്‍ മരിച്ചു. ഉറക്കത്തിലായിരുന്നു മരണം. 

Follow Us:
Download App:
  • android
  • ios