ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടത് ആമിനയല്ല. അവളുടെ വീടിനടുത്തുളള ഒരു കൗമാരക്കാരനാണ് അവളുടെ ഈ വീഡിയോകൾ ഓൺലൈനിൽ പങ്കിട്ടത്. അവളുടെ വീഡിയോ വൈറലായതോടെ നിരവധി മാധ്യമപ്രവർത്തകർ അവളെയും കുടുംബത്തെയും അഭിമുഖം ചെയ്യാൻ ശ്രമിച്ചുവെങ്കിലും, കുടുംബം അതിന് വഴങ്ങിയില്ല. 

ഏകദേശം ഒരുമാസം മുമ്പാണ് മനോഹരമായ പുഞ്ചിരിയോടെ റൊട്ടി പരത്തുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഇന്റർനെറ്റ് ഏറ്റെടുത്തത്. ആ കുട്ടിയുടെ നിഷ്കളങ്കമായ ചിരി പെട്ടെന്ന് തന്നെ വൈറലാവുകയും, ആ പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു സെലിബ്രിറ്റിയായി തീരുകയും ചെയ്തു. നിരവധി കമന്റുകളാണ് അന്ന് ആ വീഡിയോയ്ക്ക് ലഭിച്ചത്. എന്നിരുന്നാലും ഇൻറർനെറ്റിൽ അതിവേഗം പടർന്ന് പിടിച്ച ആ വീഡിയോയിലെ സുന്ദരിയുടെ കൂടുതൽ വിവരങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല. എന്നാൽ, ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ കണ്ട ആ വീഡിയോയിലെ സുന്ദരിയെ കുറിച്ചുളള വിവരങ്ങളാണ് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

View post on Instagram

പാകിസ്ഥാൻ സ്വദേശി 15 -കാരിയായ ആമിന റയാസാണ് ഈ പെൺകുട്ടി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള അവൾ നാടോടികളുടെ കുടുംബത്തിലാണ് ജനിച്ചത്. അത് മാത്രവുമല്ല, ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടത് ആമിനയല്ല. അവളുടെ വീടിനടുത്തുളള ഒരു കൗമാരക്കാരനാണ് അവളുടെ ഈ വീഡിയോകൾ ഓൺലൈനിൽ പങ്കിട്ടത്.

View post on Instagram

അവളുടെ വീഡിയോ വൈറലായതോടെ നിരവധി മാധ്യമപ്രവർത്തകർ അവളെയും കുടുംബത്തെയും അഭിമുഖം ചെയ്യാൻ ശ്രമിച്ചുവെങ്കിലും, കുടുംബം അതിന് വഴങ്ങിയില്ല. അതേസമയം അവളുടെ വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടർന്ന് അവൾക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയുണ്ടായി. അതിൽ അവൾ പച്ചക്കറി അരിയുന്നതിന്റെയും, പാചകം ചെയ്യുന്നതിന്റെയും, മറ്റ് വീട്ടുജോലികൾ ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോകൾ കാണാം.

View post on Instagram

ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചതിന് ശേഷം ഇപ്പോൾ ഏകദേശം മൂവായിരത്തിലധികം ഫോളോവേഴ്‌സ് അവൾക്കുണ്ട്. അതേസമയം, ആ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ആമിനയല്ല. ഒരു വിദൂര ഗ്രാമത്തിൽ കഴിയുന്ന അവളുടെ ജീവിതവും, ജോലി ചെയ്യുന്നതിന്റെ ഇടയിൽ വിടരുന്ന ആ മനോഹരമായ പുഞ്ചിരിയും എല്ലാം ഇന്ന് നിരവധി ആളുകളെ ആകർഷിക്കുന്നു.