സാഹചര്യം നിയന്ത്രിക്കാനും കഴിയും പോലെ പിറ്റ് ബുള്ളിനോട് എതിരിട്ട് നിൽക്കാനും എല്ലാം ജെന്നിഫർ ശ്രമിച്ചു. അതിനായി തന്റെ ശരീരം തന്നെ അവർ ഒരു പരിചയാക്കി. എന്നാൽ, അതൊന്നും അവളെ സഹായിച്ചില്ല.
തന്റെ വളർത്തുനായയെ ആക്രമിക്കാൻ വന്ന പിറ്റ് ബുള്ളിനെ(Pit Bull) കടിച്ചുപറിച്ച് ഒഹായോ(Ohio)യിലെ ഒരു സ്ത്രീ. നായയെ രക്ഷിക്കാൻ മറ്റൊരു മാർഗവും കാണാത്തപ്പോഴാണ് സ്ത്രീ പിറ്റ്ബുള്ളിനെ കടിച്ചത്. ജോലിക്ക് പോകുന്നതിന് മുമ്പ് ജെന്നിഫർ ലവ്(Jennifer Love) എന്ന 52 -കാരിയായ സ്ത്രീ തന്റെ രണ്ട് നായ്ക്കളെ വീട്ടുമുറ്റത്ത് ഇറക്കിവിട്ടതായിരുന്നു. അപ്പോഴാണ് സംഭവം നടക്കുന്നത്. മിനിറ്റുകൾക്ക് ശേഷം അവളുടെ നായയെ പിറ്റ്ബുൾ ആക്രമിക്കുകയും അവൾക്ക് അതിനെ കടിക്കേണ്ടി വരികയും ചെയ്യുകയായിരുന്നു.
കെവിൻ എന്ന് പേരുള്ള അവളുടെ വളർത്തുനായയെയാണ് പിറ്റ് ബുൾ ആക്രമിച്ചത്. അപ്പോൾ താൻ, 'തന്റെ പ്രിയപ്പെട്ട നായയെ കൊല്ലാൻ നിന്നെ സമ്മതിക്കില്ല. എന്റെ കൺമുന്നിൽ വച്ച് ഒരിക്കലും സമ്മതിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു' എന്ന് ജെന്നിഫർ പറയുന്നു. സാഹചര്യം നിയന്ത്രിക്കാനും കഴിയും പോലെ പിറ്റ് ബുള്ളിനോട് എതിരിട്ട് നിൽക്കാനും എല്ലാം ജെന്നിഫർ ശ്രമിച്ചു. അതിനായി തന്റെ ശരീരം തന്നെ അവർ ഒരു പരിചയാക്കി. എന്നാൽ, അതൊന്നും അവളെ സഹായിച്ചില്ല.
“നിങ്ങൾ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക, നിങ്ങൾ അവയുടെ കണ്ണിൽ കുത്തുക, കടിക്കുക, എന്തും. അതിന്റെ ചെവി അടുത്തായിരുന്നു. ഞാൻ അതിന്റെ ചെവിയിൽ കഴിയുന്നത്രയും കടിച്ചു" അവൾ ഔട്ട്‌ലെറ്റിനോട് പറഞ്ഞു. നായയെ കടിച്ച് ജെന്നിഫറിന്റെ രണ്ട് പല്ലുകൾ പറിഞ്ഞു. എന്നാൽ, ഈ സമയം ആയപ്പോഴേക്കും അയൽക്കാരൻ കാര്യങ്ങൾ ശ്രദ്ധിക്കുകയും അവിടെ എത്തുകയും ചെയ്തു. പിറ്റ് ബുളിന്റെ ഉടമയായ 42 -കാരനായ വില്യം ഡെംപ്‌സിയാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ട്രംബുൾ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
(ചിത്രം പ്രതീകാത്മകം)
