Asianet News MalayalamAsianet News Malayalam

Whatsapp : 'അങ്ങനെ പണി കിട്ടരുത്': അധിക സുരക്ഷ പൂട്ട് ഇട്ട് വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കില്ല.

WhatsApp likely to add another verification code to prevent fraud
Author
New Delhi, First Published Jun 6, 2022, 10:54 AM IST

സാൻഫ്രാൻസിസ്കോ: ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി അധിക സുരക്ഷ ഒരുക്കി വാട്ട്സ്ആപ്പ് (Whatsapp). പുതിയ സെക്യൂരിറ്റി ലോഗിന്‍ സംവിധാനം വാട്ട്സ്ആപ്പ് അടുത്ത അപ്ഡേറ്റോടെ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാട്ട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ കൂടിയാണ് പുതിയ സംവിധാനം എന്നാണ് വിവരം. 

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കില്ല.

ഫീച്ചർ ബീറ്റാ ടെസ്റ്റർമാർക്ക് റിലീസ് ചെയ്യുന്പോള്‍, മറ്റൊരു ഉപകരണത്തിൽ നിന്ന് ഉപയോക്താവിന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ഏതൊരു ശ്രമവും വാട്ട്സ്ആപ്പ് ഓണായിരിക്കുന്ന ഗാഡ്ജറ്റില്‍ നിന്നും നല്‍കുന്ന  വെരിഫിക്കേഷൻ കോഡ്  സ്ഥിരീകരണത്തിന് ശേഷമെ നടത്താന്‍ സാധിക്കൂ.

ഇപ്പോഴത്തെ 6 അക്ക കോഡ്  ചിലപ്പോള്‍ ആര്‍ക്കെങ്കിലും പങ്കുവയ്ക്കുന്ന അവസ്ഥയില്‍ വാട്ട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഗാഡ്ജറ്റില്‍ തുറക്കാം എന്ന അവസ്ഥയിലാണ്  കമ്പനി ഇപ്പോൾ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു.  വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളുടെ ഭാവി അപ്‌ഡേറ്റിനായി ടെക്‌സ്‌റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള കഴിവ് വാട്ട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. 

വാട്ട്സ്ആപ്പിലെ എപ്പോഴും പറ്റുന്ന 'ഏറ്റവും വലിയ അബദ്ധത്തിന്' പരിഹാരം

വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഉപയോഗ രീതിയില്‍ വലിയ മാറ്റം വരുത്തുന്നതാണ് ഇനി വരാന്‍ ഇരിക്കുന്ന വാട്ട്സ്ആപ്പ് പ്രത്യേകതകള്‍. ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള പുതിയ ടൂളിലാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. 

നിലവില്‍ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാന്‍  ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ സാധിക്കും. അവരുടെ ചാറ്റ് ബോക്സിൽ നിന്ന് സന്ദേശങ്ങൾ മാത്രമല്ല, അയച്ച സന്ദേശവും ഇല്ലാതാക്കുക. എന്നിരുന്നാലും, ചിലപ്പോൾ തിരക്കിനിടയിൽ, "എല്ലാവർക്കും ഡിലീറ്റാക്കുക" (“delete for everyone”) എന്ന ഓപ്‌ഷനുപകരം "എനിക്കുവേണ്ടി ഡിലീറ്റാക്കുക" ( “delete for me”) അമർത്തി പണി കിട്ടാറുണ്ട്. 

"ഡിലീറ്റ് ഫോർ മി" എന്ന ഓപ്‌ഷൻ അമർത്തി നിങ്ങൾ ഇല്ലാതാക്കിയ ചാറ്റ് വീണ്ടെടുക്കാൻ പുതിയ ഫീച്ചര്‍ വഴി സാധിക്കും അതിന് അണ്‍ഡു (Undo) ബട്ടണ്‍ സഹായിക്കും. 

വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രത്യേകതകള്‍ നേരത്തെ പുറത്ത് എത്തിക്കുന്ന വാട്ട്സ്ആപ്പ് ബീറ്റഇന്‍ഫോ റിപ്പോര്‍ട്ട്  ചെയ്യുന്നത് പ്രകാരം, ഉടൻ തന്നെ അൺഡോ ബട്ടൺ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. അതിനാൽ, ഇവര്‍ പുറത്തുവിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, ഒരു ഉപയോക്താവ് "എനിക്കുവേണ്ടി ഡിലീറ്റാക്കുക" ( “delete for me”) എന്ന ഓപ്‌ഷൻ അമർത്തിയാൽ, ഉപയോക്താവ് അവരുടെ പ്രവർത്തനം പഴയപടിയാക്കണോ വേണ്ടയോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്-അപ്പ് വാട്ട്സ്ആപ്പ് ഉടൻ പ്രദർശിപ്പിക്കും. 

ടെലിഗ്രാം പോലുള്ള ആപ്പുകളിൽ അണ്‍ഡു ബട്ടൺ ഇതിനകം ലഭ്യമാണ്. ടെലിഗ്രാമിന് സമാനമായ ഫോർമാറ്റ് വാട്ട്‌സ്ആപ്പ് ഇപ്പോള്‍ വികസിപ്പിക്കുന്നത്. അതനുസരിച്ച്, നിങ്ങളുടെ പ്രവർത്തനങ്ങൾ ശരിയാക്കാൻ ഒരു ഉപയോക്താവിന് കുറച്ച് മിനിറ്റോ സെക്കൻഡോ മാത്രമേ അവശ്യമുള്ളൂ.

മെസേജ് തെറ്റിയാലും പേടിക്കണ്ട, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു

വാട്ട്സാപ്പില്‍ മെസേജ് അയച്ച് അത് തെറ്റിപ്പോയാലോ, അയച്ച സന്ദേശത്തില്‍ എന്തെങ്കിലും അബദ്ധം പറ്റിയാലോ സന്ദേശം ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കേണ്ടി വരുന്നു എന്നത് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധിയാണ്. എന്നാലിതാ, ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ അക്ഷരതെറ്റോ, പിഴവുകളോ വരുമ്പോഴും മറ്റും ആവശ്യമായ തിരുത്തുകള്‍ വരുത്താന്‍ പറ്റുന്നതാണ് പുതിയ ഫീച്ചര്‍. 

പുതിയ ഫീച്ചറിന്‍റെ പരീക്ഷണം വാട്ട്സാപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ. വാബീറ്റാ ഇന്‍ഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ഒരാൾക്ക് എത്ര തവണ സന്ദേശം എഡിറ്റ് ചെയ്യാം എന്നോ സന്ദേശം എഡിറ്റ് ചെയ്‌താൽ സ്വീകർത്താവിന് അത് അറിയിക്കാനാവുമോ എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വാബീറ്റ വ്യക്തമാക്കുന്നില്ല.  

സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ്  പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios