Asianet News MalayalamAsianet News Malayalam

ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തി

ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ഒ​എ​സ് ഒ​മ്പ​തോ അ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ പ​തി​പ്പോ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ല​വി​ൽ ഐ​ഒ​എ​സ് 8 വേ​ർ​ഷ​നു​ക​ളി​ലു​ള്ള സേ​വ​നവും വാട്ട്സ്ആപ്പ് നിര്‍ത്തയിട്ടുണ്ട്. 

WhatsApp Stopped Supporting Millions of Phones
Author
WhatsApp Headquarters, First Published Feb 2, 2020, 9:57 AM IST

ന്യൂ​യോ​ർ​ക്ക്: ഫെബ്രുവരി ഒന്നുമുതല്‍ നേരത്തെ അറിയിച്ചതുപോലെ  പ​ല​രു​ടെ​യും ഫോ​ണി​ൽ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആ​ൻ​ഡ്രോ​യ്ഡ് 4.0.3നും ​ഐ​ഒ​എ​സ് 9നും ​മു​മ്പു​ള്ള വേ​ർ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നു ശേ​ഷം വാ​ട്സ്ആ​പ് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗ്പോ​സ്റ്റി​ൽ നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ഫോ​ണു​ക​ളി​ൽ വാട്ട്സ്ആപ്പ് സേ​വ​നം അ​വ​സാ​നി​പ്പി​ച്ചത്. അ​തേ​സ​മ​യം, മു​ക​ളി​ൽ പ​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നും വാ​ട്സ്ആ​പ് ല​ഭി​ക്കാ​ൻ പു​തി​യ വേ​ർ​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്ത് ഉപയോഗം തുടരാം. അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന പ​ക്ഷം ത​ട​സ​മി​ല്ലാ​തെ വാട്ട്സ്ആപ്പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More: വാട്ട്സ്ആപ്പ് 'കറുപ്പിക്കാന്‍' ഇതാ അവസരം: വാട്ട്സ്ആപ്പ് ഡാര്‍ക്ക് തീം എത്തി.!

ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ഒ​എ​സ് ഒ​മ്പ​തോ അ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ പ​തി​പ്പോ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ല​വി​ൽ ഐ​ഒ​എ​സ് 8 വേ​ർ​ഷ​നു​ക​ളി​ലു​ള്ള സേ​വ​നവും വാട്ട്സ്ആപ്പ് നിര്‍ത്തയിട്ടുണ്ട്. 

കഴിഞ്ഞ ഡിസംബര്‍ 31 ന് ഇത്തരത്തില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് വികസിപ്പിക്കുന്നത് നിര്‍ത്തി. 

മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനമായി ഉപയോഗിച്ച നോക്കിയ ലൂമിയ ഉപകരണങ്ങളില്‍ ഇതോടെ ഇപ്പോള്‍ വാട്ട്സ്ആപ്പ് ലഭ്യമല്ല.

വാട്ട്‌സ്ആപ്പ് ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ബ്ലാക്ക്‌ബെറി ഒഎസും ബ്ലാക്ക്‌ബെറി 10, ആന്‍ഡ്രോയിഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3 ജിഎസ്, ഐഒഎസ് 6 എന്നിവയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios