Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാറില്‍

ഇത് രണ്ടാം തവണയാണ് ഒരു വര്‍ഷത്തിനിടെ ഫേസ്ബുക്കും അനുബന്ധ നെറ്റ്വര്‍ക്കുകളും ഒന്നിച്ച് പണിമുടക്കുന്നത്

acebook, Instagram, and WhatsApp are down for users around the world
Author
Kerala, First Published Apr 14, 2019, 6:25 PM IST

ദില്ലി: ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാറില്‍. ലോകത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈലില്‍ ലഭിക്കുന്നുണ്ടെങ്കിലും ജനപ്രീയ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഡെസ്ക്ടോപ്പ് പതിപ്പുകള്‍ക്ക് പ്രശ്നം നേരിടുകയാണ്. ന്യൂസ് ഫീഡുകളും സ്റ്റോറികളും കാണുന്നില്ല എന്നതാണ് പ്രധാനപ്രശ്നം. പ്രശ്നം തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആയെങ്കിലും ഇതുവരെയും പരിഹാരം കണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇത് രണ്ടാം തവണയാണ് ഒരു വര്‍ഷത്തിനിടെ ഫേസ്ബുക്കും അനുബന്ധ നെറ്റ്വര്‍ക്കുകളും ഒന്നിച്ച് പണിമുടക്കുന്നത്. കഴിഞ്ഞ തവണത്തെ ഫേസ്ബുക്ക് തകരാര്‍ പരിഹരിക്കാപ്പെടാന്‍ ഒരു ദിവസത്തോളം എടുത്തിരുന്നു. അന്ന് സെര്‍വര്‍ തകരാറുകളാണ് നെറ്റ്വര്‍ക്കിനെ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios