Asianet News MalayalamAsianet News Malayalam

'സുരക്ഷിത ഇന്റര്‍നെറ്റ്' ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ച് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്.

Airtel XStream Fibre launches Secure Internet service for Rs 99 check details
Author
New Delhi, First Published Jul 8, 2021, 10:03 AM IST

ദില്ലി:സൈബര്‍ ഭീഷണി വര്‍ധിക്കുമ്പോള്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ 'സുരക്ഷിത ഇന്റര്‍നെറ്റ്' എന്ന ഏറെ പ്രസക്തമായ ഒരു ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചിരിക്കുന്നു. വൈറസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ മാല്‍വെയറുകളെയും ഇത് ബ്ലോക്ക് ചെയ്യും. അപകടകരമായ വെബ്‌സൈറ്റുകളെയും ആപ്പുകളെയും യഥാസമയം തടയും. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറുമായി വൈ-ഫൈയായി കണക്റ്റ് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കും.

വീട്ടിലിരുന്നുള്ള ജോലി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍വരെയുള്ള ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബഹുമുഖ സുരക്ഷാ മോഡുകള്‍ 'സുരക്ഷിത ഇന്റര്‍നെറ്റ്' വാഗ്ദാനം ചെയ്യുന്നു. ചൈല്‍ഡ് സേഫ്, സ്റ്റഡി മോഡ് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും അഡള്‍ട്ട്/ഗ്രാഫിക്ക് ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് തടയാം. അതുവഴി ദുര്‍ബല വിഭാഗത്തിനെ ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും സംരക്ഷിക്കാം.

വീട്ടിലിരുന്ന് ജോലി, ഇ-കൊമേഴ്‌സ്, വിനോദം തുടങ്ങിയവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കൂടി. ഇതോടെ സൈബര്‍ ഭീഷണിയും വര്‍ധിച്ചു. സിഇആര്‍ടി ഡാറ്റ അനുസരിച്ച് 2020ല്‍ സൈബര്‍ ആക്രമണം 300 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 12 മാസത്തിനിടെ 59 ശതമാനം മുതിര്‍ന്ന പൗരന്മാരും സൈബര്‍ ക്രൈമിന് ഇരയായിട്ടുണ്ടെന്ന് നോര്‍ട്ടണ്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ്‌സിന്റെ ആറാമത് വാര്‍ഷിക റിപോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്ക് ഇ-പഠനം സജീവമായതോടെ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ കാര്യക്ഷമമായ ഫില്‍റ്ററിങ് അനിവാര്യമായിരിക്കുന്നു.

നവീകരണത്തിലൂടെ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവം മികച്ചതും സുരക്ഷിതവുമാക്കാന്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും പകര്‍ച്ചവ്യാധിയോടെ ജോലിയും പഠനവുമെല്ലാം ഓണ്‍ലൈനായിരിക്കുകയാണെന്നും വേഗതയ്ക്കും വിശ്വാസ്യതയ്ക്കുമൊപ്പം സുരക്ഷിതത്വവും ഉപഭോക്താക്കളുടെ പ്രധാന ആവശ്യമായിരിക്കുകയാണെന്നും സുരക്ഷിത ഇന്റര്‍നെറ്റ് അനായാസം ആക്റ്റിവേറ്റ് ചെയ്യാമെന്നും ഇന്റര്‍നെറ്റ് സുരക്ഷിതമാക്കാന്‍ ഏറ്റവും ഫലപ്രദവുമാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശാശ്വത് ശര്‍മ പറഞ്ഞു.

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്. അതിനു ശേഷമായിരിക്കും ബില്ലിങ് തുടങ്ങുക. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ എളുപ്പം ആക്റ്റിവേറ്റ് /ഡീആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.

Follow Us:
Download App:
  • android
  • ios