Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ ഡിപി നീക്കി ട്വിറ്റര്‍; പിന്നീട് പുനഃസ്ഥാപിച്ചു; സംഭവിച്ചത്

അമിത് ഷായുടെ ഔദ്യോഗിക അക്കൌണ്ടിലെ പടത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ബ്ലാങ്കായി കാണിക്കുകയും, ദിസ് മീഡിയ നോട്ട് ഡിസ്പ്ലേ എന്നും കാണിക്കുന്നതാണ് കണ്ടത്. 

Amit Shahs Twitter Photo Temporarily Removed Due To Inadvertent Error
Author
New Delhi, First Published Nov 13, 2020, 9:38 AM IST

ദില്ലി: കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പിശക് പറ്റിയതാണെന്ന് ട്വിറ്റര്‍. നേരത്തെ അമിത് ഷായുടെ അക്കൌണ്ടിലെ ഡിസ്പ്ലേ പടം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ട്വിറ്റര്‍ ചിത്രത്തിനെതിരെ നടപടി എടുത്തത്. 

അമിത് ഷായുടെ ഔദ്യോഗിക അക്കൌണ്ടിലെ പടത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ബ്ലാങ്കായി കാണിക്കുകയും, ദിസ് മീഡിയ നോട്ട് ഡിസ്പ്ലേ എന്നും കാണിക്കുന്നതാണ് കണ്ടത്. കോപ്പി റൈറ്റ് പരാതിയിൽ  ഡിസ്പ്ലേ ഫോട്ടോ നീക്കം ചെയ്തത് എന്നാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ പ്രശ്നം പരിഹരിച്ചു. പിശക് പറ്റിയതാണെന്നും പിന്നീട് ഫോട്ടോ പുനഃസ്ഥാപിച്ചെന്നും ട്വിറ്റെർ വക്താവിനെ ഉദ്ധരിച്ചു വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios