Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; കാത്തിരുന്ന കാര്യം ഉടന്‍ സാധ്യമാകും.!

ജൂണോടെ രാജ്യത്ത് എല്ലായിടത്തും വ്യാപിപ്പിക്കാനുമാണ് കേന്ദ്ര പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത് എന്നാണ് വിവരം

BSNL plans to launch 4G service in December pan India roll out by 2024 June vvk
Author
First Published Oct 28, 2023, 6:11 PM IST

ദില്ലി: വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് ശേഷം 4ജിയിലേക്ക് ബിഎസ്എന്‍എല്‍ മാറുന്നു. വരുന്ന ഡിസംബറില്‍ 4ജി സര്‍വീസ് തുടക്കമിടാനും, ജൂണോടെ രാജ്യത്ത് എല്ലായിടത്തും വ്യാപിപ്പിക്കാനുമാണ് കേന്ദ്ര പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ബിഎസ്എന്‍എല്‍ സിഎംഡി പികെ പുര്‍വാറാണ് ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ബിഎസ്എന്‍എല്‍ 4ജി അപ്ഡേഷന്‍ സംബന്ധിച്ച് പിടിഐയോട് സംസാരിക്കുകയായിരുന്നു ബിഎസ്എന്‍എല്‍ സിഎംഡി.  പഞ്ചാബില്‍ ബിഎസ്എന്‍എല്‍ 4ജി സര്‍വീസ് ഇപ്പോള്‍ തന്നെ നല്‍കിവരുന്നതായി അദ്ദേഹം വ്യക്തമാക്കി. 2016 ലാണ് ഇന്ത്യയില്‍ 4ജി വന്നത്. എന്നാല്‍ ഇത്രയും കാലമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതിനാല്‍ തന്നെ വലിയതോതില്‍ ബിഎസ്എന്‍എല്‍ യൂസര്‍ ബേസ് നഷ്ടമായിരുന്നു. 

പഞ്ചാബില്‍ ഇതിനകം 200 ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇത് ഡിസംബര്‍ ആകുന്നതോടെ 3000 ആയി വര്‍ദ്ധിപ്പിക്കും. വരും മാസങ്ങളില്‍ 15,000 ഇടങ്ങളില്‍ വരെ ബിഎസ്എന്‍എല്‍ 4ജി സംവിധാനം സ്ഥാപിക്കും എന്നാണ് ബിഎസ്എന്‍എല്‍ സിഎംഡി പറയുന്നത്. ജൂണ്‍ 2024 ഓടെ രാജ്യത്തെങ്ങും ബിഎസ്എന്‍എല്‍ 4ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐടി കമ്പനിയായ ടിസിഎസും, സര്‍ക്കാര്‍ സ്ഥാപനയാ ഐടിഐയുമാണ് ബിഎസ്എന്‍എല്‍ സ്ഥാപിക്കുന്ന 4ജി സംവിധാനം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള 19,000 കോടിയുടെ കരാര്‍ അടുത്തിടെ നേടിയിരുന്നു. 4ജി സംവിധാനം സ്ഥാപിച്ച് കഴിഞ്ഞാല്‍ അടുത്തഘട്ടമായി ഉടന്‍ തന്നെ 5ജി അപ്ഗ്രേഡ് തുടങ്ങും എന്നാണ് ബിഎസ്എന്‍എല്‍ മേധാവി പറയുന്നത്. അതിന് വേണ്ട സ്പെക്ട്രം ബിഎസ്എന്‍എല്ലിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്ത് വന്‍ പ്രതിസന്ധികളില്‍ പെട്ട് ഉലഞ്ഞ ബിഎസ്എന്‍എല്ലിന് കഴിഞ്ഞ ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ബിഎസ്എൻഎൽ  നവീകരിക്കാനുള്ള പദ്ധതികള്‍ക്കായി 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് 4ജി അടക്കമുള്ള അടുത്തഘട്ടം വികസനത്തിലേക്ക് ബിഎസ്എന്‍എല്‍ കടന്നത്. 

എക്സില്‍ ഇനി ഓഡിയോ - വീഡിയോ കോളുകളും ചെയ്യാം; അടിമുടി മാറ്റമെന്ന ലക്ഷ്യത്തിലേക്ക് മസ്ക്

ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണം: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

Asianet News Live

Follow Us:
Download App:
  • android
  • ios