ഫ്ലിപ്പ്കാര്‍ട്ടിലെ 50,000ത്തോളം ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ ഈ വില്‍പ്പന കാലയളവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കും. ഇതില്‍ ടിവി, ഫാഷന്‍ മറ്റ് വിവിധ ഉത്പന്നങ്ങള്‍ പെടുന്നു. 

ബംഗലൂരു: ബിഗ് ബില്ല്യണ്‍ ഡേ ഓഫര്‍ സെയില്‍ വന്‍ വിജയമായതിന് പിന്നാലെ അടുത്ത വില്‍പ്പന ഉത്സവം ആരംഭിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട്. ഒക്ടോബര്‍ 12 മുതല്‍ 16വരെയാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ദീപാവലി സെയില്‍ ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യപിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, വെയറബിള്‍ ഡിവൈസുകള്‍, ടിവി, ഹോം അപ്ലെയ്ന്‍സസ് എന്നിങ്ങനെ വിവിധ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ഈ വില്‍പ്പനയില്‍ ലഭിക്കും.

Add Asianetnews as a Preferred SourcegooglePreferred

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ വില്‍പ്പനയിലും 10 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. അതേസമയം ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ഷിപ്പുള്ള ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 11 രാത്രി 8 മണി മുതല്‍ ദീപാവലി സെയില്‍ ഓഫറുകള്‍ ലഭിക്കും. 

നോ കോസ്റ്റ് ഇഎംഐ, എക്സേഞ്ച് ഓഫറുകള്‍, ഡിസ്ക്കൗണ്ട് പ്രോട്ടക്ഷന്‍ എന്നിങ്ങനെ നിരവധി മറ്റ് സവിശേഷതകളും ഈ വില്‍പ്പനയ്ക്കുണ്ട്. പ്രധാന ഓഫറുകള്‍ വില്‍പ്പന ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമേ പ്രഖ്യാപിക്കൂ എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്. എന്നാല്‍ റെഡ്മീ 7 പ്രോ, റെഡ്മീ നോട്ട് 7 എസ്, റിയല്‍ മീ 5, വിവോ Z1 പ്രോ, റിയല്‍ മീ സി2 എന്നീ ഫോണുകള്‍ക്ക് മികച്ച ഓഫര്‍ വില പ്രതീക്ഷിക്കാം.

ഇതിന് പുറമേ ഫ്ലിപ്പ്കാര്‍ട്ടിലെ 50,000ത്തോളം ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ ഈ വില്‍പ്പന കാലയളവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കും. ഇതില്‍ ടിവി, ഫാഷന്‍ മറ്റ് വിവിധ ഉത്പന്നങ്ങള്‍ പെടുന്നു.