പിന്നീട് പുലര്‍ച്ചയോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ മുഖം ചിതറി മരണം സംഭവിച്ചത് എന്നാണ് ഫോറന്‍സിക് ഫലങ്ങള്‍ പറയുന്നത്.
ബസ്‌തോബ്: ഖസക്കിസ്ഥാനില്‍ പതിനാലുകാരി ചാര്‍ജ് ചെയ്യാനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഖസാക്കിസ്ഥാനിലെ ബസ്‌തോബ് എന്ന സ്ഥലത്താണ് ആല്വ അസെറ്റ്കിസി എന്ന വിദ്യാര്‍ത്ഥിനിയായ 14കാരി മരണപ്പെട്ടത്. രാത്രി ഏറെ നേരം മെത്തയ്ക്ക് അടുത്തുള്ള ചാര്‍ജിംഗ് പോര്‍ട്ടില്‍ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്നു. പിന്നീട് തലയണയ്ക്ക് അടിയില്‍ വച്ച് ഉറങ്ങുകയായിരുന്നു.
Add Asianetnews as a Preferred Source


പിന്നീട് പുലര്‍ച്ചയോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ മുഖം ചിതറി മരണം സംഭവിച്ചത് എന്നാണ് ഫോറന്‍സിക് ഫലങ്ങള്‍ പറയുന്നത്. ചാര്‍ജിംഗ് പൊയന്‍റില്‍ നിന്നും ചാര്‍ജിംഗ് പൂര്‍ത്തിയായിട്ടും ഫോണ്‍ മാറ്റിയിരുന്നില്ല. ഇതിനാല്‍ തന്നെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതായിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഫോണ്‍ ഏതാണ് ബ്രാന്‍റ് എന്നത് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
