Asianet News MalayalamAsianet News Malayalam

പ്ലേസ്‌റ്റോറില്‍ വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍; എപികെയില്‍ നിന്നും പിന്‍മാറ്റം.!

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലിസ്റ്റുചെയ്യാന്‍ ആഗ്രഹിക്കുന്ന ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ വലിയൊരു മാറ്റത്തിനാണ് കളമൊരുക്കുന്നത്. 

Google is moving away from APKs on the Play Store
Author
Google, First Published Jul 2, 2021, 2:43 AM IST

ന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജായ എപികെ-യുടെ ഇക്കോസിസ്റ്റത്തില്‍ നിന്നും ഗൂഗിള്‍ പതുക്കെ പിന്മാറുന്നതായി സൂചനകള്‍. വിന്‍ഡോസ് 11-ന്റെ വരവ് പ്രമാണിച്ചാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലോസ്‌റ്റോറിലുള്ള ആപ്ലിക്കേഷനുകളില്‍ മിക്കതും ഇപ്പോള്‍ ഇത്തരമൊരു ഫോര്‍മാറ്റിലാണുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലിസ്റ്റുചെയ്യാന്‍ ആഗ്രഹിക്കുന്ന ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ വലിയൊരു മാറ്റത്തിനാണ് കളമൊരുക്കുന്നത്. ഇപ്പോള്‍, ആപ്ലിക്കേഷന്‍ പ്രസിദ്ധീകരണത്തിനായുള്ള അടിസ്ഥാന ഫോര്‍മാറ്റ് എപികെ മാത്രമാണ്, എന്നാല്‍ ഓഗസ്റ്റ് മുതല്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ബണ്ടില്‍ ഉപയോഗിച്ച് പുതിയ പ്ലേ അപ്ലിക്കേഷനുകള്‍ പുറത്തിറക്കാന്‍ ഗൂഗിള്‍ ഡവലപ്പര്‍മാരോട് ആവശ്യപ്പെടും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ബണ്ടിലിനെക്കുറിച്ചുള്ള ഒരു പേജിലാണ് ഈ നിര്‍ണായക വിവരം. ഉപയോക്താക്കള്‍ക്കായി ചെറിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ പോലുള്ള പുതിയ ഫോര്‍മാറ്റ് ഉപയോഗിച്ച് കമ്പനി നിരവധി മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ പോവുകയാണെന്നും ഇത്തരത്തിലുള്ള വികസനം വൈകാതെ പുറത്തറിയിക്കുമെന്നും ഗൂഗിള്‍ അറിയിക്കുന്നു. എന്നാല്‍ ഈ ഫോര്‍മാറ്റിന് ഒരു പ്രത്യേകത ഉണ്ട്: ആപ്ലിക്കേഷന്‍ പുനര്‍വിതരണം ഇത് സങ്കീര്‍ണ്ണമാക്കിയേക്കും. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രം ഉപയോഗിക്കുന്ന ഒരു ഫോര്‍മാറ്റാണ്. ഈ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ബണ്ടിലുകള്‍ മറ്റൊരിടത്തും ലഭിക്കാനിടയില്ല. വിന്‍ഡോസിനെ കടന്നുകയറ്റത്തെ ചെറുക്കുകയാണ് ലക്ഷ്യം.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ ഈ നയപ്രഖ്യാപനവും വരുന്നത്, ഇത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ എപികെ കളായി സൈഡ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു. ആപ്ലിക്കേഷന്‍ ബണ്ടിലുകളിലേക്ക് ഗൂഗിള്‍ മാറുന്നത് അര്‍ത്ഥമാക്കുന്നത് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ച് ആപ്ലിക്കേഷനുകള്‍ മാത്രമേ ലഭ്യമാകൂ എന്നാണ്. എന്നാല്‍, ആമസോണ്‍ ആപ്‌സ്‌റ്റോറില്‍ നിന്ന് വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നേടാനാകും.

ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ബണ്ടിലുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പുതിയ അപ്ലിക്കേഷനുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് ഗൂഗിള്‍ പറയുന്നു. 'നിയന്ത്രിത ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് പുതിയ മാറ്റങ്ങള്‍. സ്വകാര്യ ആപ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിക്കുന്നതുപോലെ നിലവിലുള്ള ആപ്ലിക്കേഷനുകളെ ഇത് ഒഴിവാക്കിയിരിക്കുന്നു,' കമ്പനി പറയുന്നു. പുതിയ ആപ്ലിക്കേഷന്‍ റിലീസ് ചെയ്യാന്‍ ആസൂത്രണം ചെയ്യുന്ന ഒരു ഡവലപ്പര്‍ ആണെങ്കില്‍, പുതിയ ഫോര്‍മാറ്റ് ഉപയോഗിക്കണം. അതിനായി കുറച്ച് സമയമേയുള്ളൂവെന്നും തിരിച്ചറിയണം. എപികെ-യുടെ കാലം അവസാനിക്കാന്‍ പോകുന്നുവെന്നു സാരം.
 

Follow Us:
Download App:
  • android
  • ios