Asianet News MalayalamAsianet News Malayalam

വാട്സാപ്പ് നിരോധിക്കണമെന്ന ഹർജി തള്ളി; ഐടി ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഹർജി അപ്രസക്തമെന്ന് ഹൈക്കോടതി

കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 

high court reject petition demand whatsApp ban
Author
Kochi, First Published Jun 28, 2021, 1:32 PM IST

കൊച്ചി: വാട്സാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സാപ്പ് നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്സാപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്സാപ്പിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

വാട്സാപ്പ്  ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നു. വാട്സാപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വാട്സാപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഹർജിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios