Asianet News MalayalamAsianet News Malayalam

2 ജിബി ഹൈ സ്പീഡ് ഡാറ്റ ഫ്രീ; ജിയോ ഓഫര്‍ ഇങ്ങനെ

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നൽകുന്നുണ്ടെന്നാണ്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോൾ ഇന്റർനെറ്റ് വേഗം 64കെബിപിഎസ് ആയി കുറയും. എന്നാൽ, ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് വോയ്സ് കോൾ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 

Jio Brings Free 2GB High Speed Data Back for Select Users Report
Author
Mumbai, First Published Jun 30, 2020, 9:41 AM IST

മുംബൈ: തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക്  4ജി പാക്കിൽ അധിക ഡേറ്റയും ജിയോ ഇതര കോളിങ് സൌജന്യമായും നല്‍കുന്ന ആനുകൂല്യം ജിയോ അവസാനിപ്പിച്ചില്ലെന്ന്  റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് നാല് ദിവസത്തെ കാലാവധിയോടെ 2 ജിബി സൗജന്യ 4ജി ഡേറ്റ സൌജന്യമായി നല്‍കുന്നതാണ് ഈ ഓഫര്‍. ലോക്ക്ഡൌണ്‍ ആരംഭിച്ച തുടർച്ചയായ നാലാം മാസമാണി ഓഫര്‍ തുടരുന്നത് എന്ന് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നൽകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോൾ ഇന്‍റര്‍നെറ്റ് വേഗം 64കെബിപിഎസ് ആയി കുറയും. എന്നാൽ, ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് വോയ്സ് കോൾ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 

ഏപ്രിൽ, മാർച്ച് മാസങ്ങളിൽ ചില ജിയോ ഉപയോക്താക്കൾക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുമെന്ന റഫറൻസുകളുണ്ടെങ്കിലും മെയ് മാസത്തിലാണ് അവസാനമായി ഇത്തരം ഓഫർ ലഭിച്ചത്. ജിയോയുടെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫ്രീ അധിക അതിവേഗ ഡേറ്റ നൽകുന്നില്ല. 

നിലവിലുള്ള ഡേറ്റാ പ്ലാനിനോടൊപ്പം ചിലർക്ക് മാത്രം അധിക 2 ജിബി ഹൈസ്പീഡ് ഡാറ്റ  ആഡ്-ഓൺ ഡേറ്റ പായ്ക്കായാണ് നൽകുന്നത്. ഇതിനർഥം ഉപയോക്താക്കൾക്ക് പ്ലാനിന്റെ ഡേറ്റാ അലോക്കേഷൻ മാത്രമല്ല 2 ജിബി ഹൈ സ്പീഡ് ഡേറ്റാ ആനുകൂല്യവും ലഭിക്കും.

അതായത് ഉപയോക്താക്കൾക്ക് നാലു ദിവസത്തേക്ക് അധിക ചെലവില്ലാതെ 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാൻ‌ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നല്‍കും. ഉപയോക്താക്കൾക്ക് മൈ ജിയോ ആപ്പ് സന്ദർശിച്ചാൽ ഈ പ്ലാനിന് അര്‍ഹനായിട്ടുണ്ടോ എന്ന് അറിയാം.

Follow Us:
Download App:
  • android
  • ios