മുംബൈ: പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി  49, 69 രൂപയുടെ റീചാർജുകൾ  പ്ലാനുകൾ അവതരിപ്പിച്ച  റിലയൻസ് ജിയോ. 49 രൂപ പ്ലാനിന്റെ കാലാവധി 14 ദിവസമാണ്. 2 ജിബിയുടെ 4 ജി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. കൂടാതെ, 25 എസ്എംഎസും, അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്ങും, 250 മിനിറ്റിന്റെ ഓഫ്-നെറ്റ് ഔട്ട്ഗോയിങ് കോളിങ്ങും ലഭിക്കും. ജിയോ ആപ്പുകളും ഈ പ്ലാനിൽ ഉപയോഗിക്കാനാവും.

അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്, 250 മിനിറ്റ് ഓഫ്-നെറ്റ് കോളിങ്, 25 എസ്എംഎസ് എന്നിവയാണ് ജിയോയുടെ പുതിയ 69 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുക.  ഇതിനൊപ്പം ജിയോ ആപ്പുകളും ഉപയോഗിക്കാനാവും. ദിവസവും 0.5 ജിബി വച്ച് ആകെ 7 ജിബിയാണ് കിട്ടുക. 14 ദിവസമാണ് പ്ലാനിന്റെ കാലാവധി.

1 ജിബിയുടെ 4 ജി ഡാറ്റയാണ് നേരത്തെ ഉണ്ടായിരുന്ന 49 രൂപയുടെ പ്ലാനിൽ  ലഭിച്ചിരുന്നത്. 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 50 എസ്എംഎസും ലഭിച്ചിരുന്നു. 

പിന്നീട് ഈ പ്ലാൻ 75 രൂപയുടെ ഓൾ ഇൻ വൺ പ്ലാനാക്കി മാറ്റി. ഈ പ്ലാനിൽ 3 ജിബിയുടെ 4 ജി ഡാറ്റയാണ് കിട്ടുക.  28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്, 500 മിനിറ്റ് ഓഫ്-നെറ്റ് കോളിങ്, 50 എസ്എംഎസും എന്നിവയും ലഭിക്കും.