Asianet News MalayalamAsianet News Malayalam

കേരള ഹൈക്കോടതി 'വികൺസോൾ വെര്‍ച്വല്‍ കോര്‍ട്ട്' ഉപയോഗിക്കാന്‍ ആരംഭിച്ചു

ആഴ്ചകളോളം നടന്ന പരീക്ഷണങ്ങള്‍ക്കും ട്രയലുകള്‍ക്കും ശേഷമാണ് വി കണ്‍സോളിന്‍റെ വെര്‍ച്വല്‍ കോര്‍ട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് പോലുള്ള വിഡിയോ കോൺഫറൻസിങ് ടൂളുകളാണ് ഹൈക്കോടതി ഉപയോഗിച്ചിരുന്നത്.

Kerala High Court Starts VC Hearing With VConsol
Author
Kerala High Court, First Published Jun 15, 2021, 5:50 PM IST

കൊച്ചി: കേന്ദ്രസര്‍ക്കാറിന്‍റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വിഡിയോ കോൺഫറൻസിങ് ചലഞ്ചില്‍ മികച്ച ആപ്പായി തിരഞ്ഞെടുക്കപ്പെട്ട വികൺസോൾ ഉപയോഗിച്ചുള്ള വെര്‍ച്വല്‍ കോര്‍ട്ടിലേക്ക് മാറി കേരള ഹൈക്കോടതിയും. ജസ്റ്റിസ് മുഹമ്മദ് മുസ്താക്കും, ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്തും ഉൾപ്പെടുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്  വികൺസോൾ ഉപയോഗിച്ചുള്ള വെര്‍ച്വല്‍ കോര്‍ട്ടിലൂടെ ആദ്യം വാദം കേട്ടത്. ജസ്റ്റിസ് മുഹമ്മദ് മുസ്താക്കിന്റെ സിംഗിൾ ബഞ്ചും വികൺസോൾ വെര്‍ച്വല്‍ കോർട്ടിലാണ് നടന്നത്. 

ആഴ്ചകളോളം നടന്ന പരീക്ഷണങ്ങള്‍ക്കും ട്രയലുകള്‍ക്കും ശേഷമാണ് വി കണ്‍സോളിന്‍റെ വെര്‍ച്വല്‍ കോര്‍ട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് പോലുള്ള വിഡിയോ കോൺഫറൻസിങ് ടൂളുകളാണ് ഹൈക്കോടതി ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് തീര്‍ത്തും മാറിയാണ് തദ്ദേശീയമായ ആപ്പിലേക്ക് ഹൈക്കോടതി എത്തുന്നത്. ഹൈക്കോടതിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം കോടതി നടപടിക്രമങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ‘വികൺസോൾ വെര്‍ച്വല്‍ കോർട്ട്’ ഉണ്ടാക്കിയത് എന്നാണ് വികൺസോളിന്‍റെ നിര്‍മ്മാണ കമ്പനിയായ ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ പറയുന്നു.

ജെനറിക്ക് വിഡിയോ കോൺഫറൻസിങ് ടൂളുകൾ ഉപയോഗിച്ചിരുന്ന കോടതിയില്‍ വലിയ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വേറെ മാർഗ്ഗമില്ലാത്തത്  ഒന്നിലധികം കോടതികളിൽ ഒരേ ദിവസം കേസിൽ അപ്പീയർ ചെയ്യേണ്ടി വന്നിരുന്ന അഭിഭാഷകരാണ് വലിയ വിഷമത്തിലായത്. ഓരോ കോടതിയും ഓരോ മീറ്റിങ് റൂമിൽ ആണ് നടക്കുക . കേസ് വിളിക്കുന്ന സമയത്ത് മീറ്റിങ് റൂമിൽ ആക്റ്റീവ് ആയി ഉണ്ടാവേണ്ടതിനാൽ എത്ര കേസുണ്ടോ , അത്രയും ഡിവൈസുകളിൽ പലരായി മീറ്റിങ്ങുകളിൽ കയറിയിരുന്നാണ് ഒരു വിധത്തിൽ മുന്നോട്ടു പോയിരുന്നത്. 

കോർട്ട് ഓഫീസർമാരുടെയും ജോലി വളരെ വിഷമകരമായിരുന്നു. മറ്റൊരു പ്രധാന സംഗതി ഒത്തിരി കേസുകൾ നടക്കുന്ന കോടതിയിൽ എല്ലാ കേസുകളുമായി ബന്ധപ്പെട്ട എല്ലാവരും എപ്പോഴും ഹാജരായിരിക്കുന്നതിനാൽ മീറ്റിങ് റൂമുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ എണ്ണമായി പലപ്പോഴും പല അഭിഭാഷകർക്കും കോടതിയിലേക്ക് കയറാൻ പോലും കഴിയാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു.

ഇതെല്ലാം പരിഹരിച്ച് വെര്‍ച്വല്‍ കോർട്ടില്‍ ജഡ്ജിമാർക്കും അഭിഭാഷകർക്കും പ്രോസിക്യൂട്ടർമാർക്കും കോർട്ട് ഓഫിസർമാർക്കും പ്രത്യേകം ലോഗിൻ നൽകിയിട്ടുണ്ട്. അഭിഭാഷകർ ലോഗിൻ ചെയ്‌താൽ അവർക്കു അന്ന് പങ്കെടുക്കേണ്ട കോടതികളും കേസുകളും സെലക്ട് ചെയ്തു വെര്‍ച്വല്‍ കോടതിയിൽ കയറിയിരിക്കാം, പുതിയ സംവിധാനം അതാണ്.

ഇവർക്ക് ഏത് കോടതിയിലും നടക്കുന്ന സെഷനുകൾ വീക്ഷിക്കാനും സാധിക്കും. അവർ സെലക്ട് ചെയ്ത കേസ്  കോർട്ട് മാസ്റ്റർ കോടതിയിൽ വിളിക്കുമ്പോൾ നോട്ടിഫിക്കേഷൻ ലഭ്യമാക്കി ഉടനെ ആ കോടതിയിലേക്ക് ആട്ടോമാറ്റിക്ക്  ആയി അവരെ ആക്റ്റീവ് സ്പീക്കറായി കയറ്റി വിടാൻ വി കൺസോൾ ആപ്പിന് സാധിക്കും. ഏതൊരു കോടതിയും പാസ്സീവായി കണ്ടുകൊണ്ടിരിക്കെ അഭിഭാഷകർക്ക് കൈ ഉയർത്തി ആക്റ്റീവാകാനുള്ള ഓപ്‌ഷനുമുണ്ട്.
 

Follow Us:
Download App:
  • android
  • ios