Asianet News MalayalamAsianet News Malayalam

ടിക് ടോക് വാങ്ങാനുള്ള ശ്രമത്തില്‍ നിന്നും മൈക്രോസോഫ്റ്റ് ഔട്ട്.!

ബൈറ്റ് ഡാന്‍സ് അവരുടെ അമേരിക്കന്‍ ബിസിനസ് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ഇന്ന് അറിയിച്ചു, മൈക്രോസോഫ്റ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 

Microsoft says ByteDance rejected its bid for TikTok in the US
Author
New York, First Published Sep 14, 2020, 9:17 AM IST

ന്യൂയോര്‍ക്ക്: ചൈനീസ് വീഡിയോ പ്ലാറ്റ് ഫോം ടിക് ടോക് വാങ്ങുവാനുള്ള മൈക്രോസോഫ്റ്റിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ടിക് ടോക് മാതൃ കമ്പനി മൈക്രോ സോഫ്റ്റ് മുന്നോട്ടുവച്ച ടിക് ടോകിന്‍റെ അമേരിക്കന്‍ ബിസിനസ് വാങ്ങാനുള്ള ഓഫര്‍ നിരസിച്ചുവെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്.

ബൈറ്റ് ഡാന്‍സ് അവരുടെ അമേരിക്കന്‍ ബിസിനസ് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ഇന്ന് അറിയിച്ചു, മൈക്രോസോഫ്റ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഞങ്ങള്‍ മുന്നോട്ടുവച്ച ഇടപാടില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ഇത് ടിക് ടോകിന്‍റെ അമേരിക്കന്‍ ഉപയോക്താക്കള്‍ക്കും, രാജ്യ സുരക്ഷയ്ക്കും പ്രധാന്യം നല്‍കുന്നതായിരുന്നു. മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

വാള്‍മാര്‍ട്ടുമായി ചേര്‍ന്നാണ് ടിക് ടോകിന്‍റെ അമേരിക്കന്‍ ഉടമസ്ഥാവകാശം വാങ്ങുവാന്‍ മൈക്രോസോഫ്റ്റ് രംഗത്ത് ഇറങ്ങിയത്. ഒരു ഘട്ടത്തില്‍ മൈക്രോസോഫ്റ്റ് ടിക് ടോക് ഏറ്റെടുക്കും എന്ന് തന്നെയാണ് ടെക് ലോകത്തെ ചര്‍ച്ച. എന്നാല്‍ ഇത് ഇന്നലെയോടെ തകിടം മറിഞ്ഞു.

അടുത്തിടെ ചൈനീസ് അധികൃതരുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ടിക് ടോക് മാതൃകമ്പനി മൈക്രോസോഫ്റ്റിന്‍റെ ഓഫറില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. മൈക്രോസോഫ്റ്റിന്‍റെ ഓഫര്‍ നിരാകരിച്ചത് ടിക് ടോക് വാങ്ങുവാന്‍ രംഗത്തുള്ള ഒറാക്കിളിന് മൈക്രോസോഫ്റ്റിന്‍റെ പിന്‍മാറ്റം മേല്‍ക്കൈ നല്‍കിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios