Asianet News MalayalamAsianet News Malayalam

വിന്‍ഡോസ് 11 വരുന്നു; വിന്‍ഡോസ് 10ന്‍റെ റിട്ടയര്‍മെന്‍റ് ഡേറ്റ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 11 ന് ഒരു പ്രധാന യുഐ ഓവര്‍ഹോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസങ്ങളില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസിനായി ഒരു പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് സൂചന. 

Microsoft says support for Windows 10 will end on October 14, 2025
Author
Microsoft Building 33, First Published Jun 14, 2021, 10:46 AM IST

വിന്‍ഡോസ് 11 എന്ന് വിളിക്കപ്പെടുന്ന വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. അതോടെ, മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 നുള്ള പിന്തുണ 2025 ഒക്ടോബര്‍ 14 ന് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് അതിന്റെ വെബ്‌സൈറ്റ് വഴി ഹോം, പ്രോ പതിപ്പുകള്‍ക്കായി വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ഇഒഎല്‍ (എന്‍ഡ് ഓഫ് ലൈഫ്) ലിസ്റ്റ് ചെയ്തു. വിന്‍ഡോസ് 10 ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് നിര്‍ത്തുന്നത് കമ്പനി അതിന്റെ പുതിയ ഒഎസ് (ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍) പരിപോഷിപ്പിക്കാനാണ്. അതു കൊണ്ടു തന്നെ പുതിയതായി വിന്‍ഡോസിലേക്ക് തിരിയുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം.

എന്‍ഡ് ഓഫ് ലൈഫ് (ഇഒഎല്‍) എന്ന് വിളിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് ഒരു കമ്പനി നിര്‍ത്തുമ്പോള്‍, സാധാരണയായി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍ജ്ജീവമാവുകയാണ് ചെയ്യുന്നത്. കൂടാതെ പുതിയ പതിപ്പിലേക്ക് പോകാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിന്‍ഡോസ് 11 ആണെന്ന് സൂചന നല്‍കിയിട്ടും അടുത്ത തലമുറയിലെ ഒഎസിനെ എന്ത് വിളിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 24 ന് മൈക്രോസോഫ്റ്റ് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. അവിടെ അറിയിപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

വിന്‍ഡോസ് 11 ന് ഒരു പ്രധാന യുഐ ഓവര്‍ഹോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസങ്ങളില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസിനായി ഒരു പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് സൂചന. ഇത്തരമൊരു സ്‌റ്റോറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്കുമായി മൈക്രോസോഫ്റ്റ് അതിന്റെ സ്വന്തം സ്‌റ്റോര്‍ തുറക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. വിന്‍ഡോസ് 10 റിട്ടയര്‍മെന്റിനെ സംബന്ധിച്ചിടത്തോളം, വിന്‍ഡോസ് പതിപ്പ് 2025 ല്‍ കൂടുതല്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്, കാരണം ആളുകള്‍ പലപ്പോഴും ഒരു വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അപ്‌ഗ്രേഡുചെയ്യാന്‍ കുറച്ച് സമയമെടുക്കും.

Follow Us:
Download App:
  • android
  • ios