Asianet News MalayalamAsianet News Malayalam

മൗത്ത് വാഷ് ഓഡര്‍ ചെയ്തു വന്നത് റെഡ്മീ നോട്ട് 10; ലഭിച്ച വ്യക്തി ചെയ്തത്.!

മൗത്ത‌് വാഷാണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന് കിട്ടിയത് 11,999 രൂപ വിലയുള്ള ഷവോമിയുടെ റെഡ്മി നോട്ട് 10. താന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഫോണ്‍ തനിക്ക് വേണ്ട എന്ന തീരുമാനത്താല്‍ അത് തിരികെ കൊടുക്കാന്‍ ലോകേഷ് തീരുമാനിച്ചു. 

Mumbai man orders mouthwash from Amazon gets Xiaomi Redmi Note 10 smartphone instead
Author
Mumbai, First Published Jun 27, 2021, 5:07 PM IST

മുംബൈ: ആപ്പിള്‍ ഫോണ്‍ ഓണ്‍ലൈന്‍ വഴി ഓഡര്‍ ചെയ്ത്, ലഭിച്ചത് കഴിക്കുന്ന ആപ്പിള്‍ ഇത്തരം വാര്‍ത്തകള്‍ മുന്‍പ് കേട്ടിട്ടുണ്ട്. നഷ്ടം സംഭവിച്ചതിന്‍റെയും, പണം പോയതിന്‍റെയും പറ്റിക്കപ്പെട്ടതിന്‍റെയും വാര്‍ത്തകള്‍. എന്നാല്‍ മുംബൈയില്‍ നടന്നത് ഇതിന്‍റെ നേരെ വിപരീതമായ സംഭവമാണ്. മുംബൈ സ്വദേശിയായ ലോകേഷ് ദാഗ ആമസോണില്‍ ഓഡര്‍ ചെയ്ത മൗത്ത് വാഷിന് പകരം ലഭിച്ച സാധനം കണ്ട് ഞെട്ടിയിരിക്കുകയാണ്.

മൗത്ത‌് വാഷാണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന് കിട്ടിയത് 11,999 രൂപ വിലയുള്ള ഷവോമിയുടെ റെഡ്മി നോട്ട് 10. താന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഫോണ്‍ തനിക്ക് വേണ്ട എന്ന തീരുമാനത്താല്‍ അത് തിരികെ കൊടുക്കാന്‍ ലോകേഷ് തീരുമാനിച്ചു. എന്നാല്‍ മൗത്ത് വാഷ് നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ റിട്ടേണ്‍ ഓപ്ഷന്‍ ഇല്ലായിരുന്നു.

തനിക്ക് അര്‍ഹമല്ലാത്ത വസ്തു തിരിച്ചുനല്‍കാന്‍ ലോകേഷ് ഉറപ്പിച്ചു. ഇതിനായി തനിക്ക് ലഭിച്ച ഫോണിന്റെ ചിത്രം ട്വിറ്ററില്‍ ആമസോണിനെ ടാഗ് ചെയ്ത് പോസ്റ്റിട്ടു. ഓര്‍ഡര്‍ ഐ.ഡിയും, ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹൈദരാബാദിലെ സ്ത്രീയുടെ ബില്ലിംഗ് അഡ്രസും ട്വീറ്റില്‍ വെച്ചു. ലോകേഷ് ദാഗയുടെ ട്വീറ്റ് വൈറലായതോടെ റെഡ്മി ഇന്ത്യ തന്നെ പ്രതികരണവുമായെത്തി. 

ഈ ലോക്ക് ഡൗണ്‍ കാലത്ത് മൗത്ത് വാഷ് ഇല്ലാതെയും നിങ്ങള്‍ക്ക് ഒരു ദിവസം തള്ളി നീക്കാം. എന്നാല്‍, റെഡ്മി നോട്ട് 10 ഇല്ലാതെ ഒരു ദിവസം മുന്നോട്ട് പോകാന്‍ കഴിയുമോ? എന്നായിരുന്നു ഷവോമിയുടെ ട്വീറ്റ്.
 

Follow Us:
Download App:
  • android
  • ios