കോഴിക്കോട്: നാലുനിലകളിലായി ഒരുക്കിയ ഡിജിറ്റൽ വിസ്മയങ്ങളുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം മൈ ജി ഫ്യൂച്ചര്‍ എത്തുന്നു. ഷോറൂമിൽ നിന്നും എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോൺ, സ്മാർട്ട് ടിവി, എസി, ലാപ്ടോപ്പ്, ഡെസ്ക്ടോപ്, പ്രിന്റർ, ക്യാമറ, ടാബ്‌ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം ഏറ്റവും ആകർഷകമായ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം.  കോഴിക്കോട് പൊട്ടമ്മല്‍ ജംഗ്ഷനില്‍ ഒരുക്കിയ ഷോറൂം ഓഗസ്റ്റ് 10ന് രാവിലെ11 മണിക്ക് നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.