വേവ്‌ലെങ്ത് സ്വിച്ഡ് റോഡ്എം/ബ്രാഞ്ചിങ് (RoADM/branching) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇതു വഴി പഴയ സാങ്കേതികവിദ്യയേക്കാള്‍ മികവാര്‍ന്ന സേവനം നല്‍കാനാകും. ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ്, ഇന്ത്യയേയും സിങ്കപ്പൂരുമായും അതിനപ്പുറത്തേക്കും ബന്ധിപ്പിക്കും.

സമുദ്രാന്തര്‍ ഭാഗത്തുകൂടിയുള്ള കേബിള്‍ ശൃംഖലയുണ്ടാക്കാന്‍ ജിയോ രംഗത്ത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കേബിള്‍ സംവിധാനം വഴി ഇന്ത്യയെ രാജ്യാന്തര നെറ്റ്‌വര്‍ക്കിങ് മാപ്പിന്റെ കേന്ദ്രബിന്ദുവാക്കുമെന്നാണ് റിലയന്‍സ് അവകാശവാദം. നിലവിലുളള സബ്‌മെറൈന്‍ കേബിളുകളെ പോലെയല്ലാതെ അടുത്ത തലമുറ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന കേബിളുകളാണ് റിലയന്‍സും ആഗോള പങ്കാളികളും ഒത്തുചേര്‍ന്ന് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്.

സബ്‌കോം (SubCom) ആണ് ഈ പദ്ധതിയില്‍ റിലയന്‍സിന്റെ മുഖ്യ പങ്കാളി. ഇന്ത്യ അടക്കമുള്ള വിപണികളിലെ വര്‍ദ്ധിച്ച ഡാറ്റയുടെ ആവശ്യകത അതിന്‍റെ ഗുണനിലവരത്തോടെ ഉറപ്പുവരുത്തനാണ് പുതിയ സംരംഭം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കേബിള്‍ ശൃംഖലവഴി 200 ടിബിപിഎസ് വേഗത്തില്‍ ഡാറ്റയുടെ പ്രസരണം സാധ്യമാക്കാം എന്നാണ് റിലയന്‍സ് പറയുന്നത്.16,000 കിലോമീറ്റര്‍ നീളമുള്ള കേബിള്‍ ശൃംഖലയായിരിക്കും ഇത്. ഇതിനായി ഓപ്പണ്‍ സിസ്റ്റം ടെക്‌നോളജിയാണ് കമ്പനി ഉപയോഗിക്കുന്നത്. 

വേവ്‌ലെങ്ത് സ്വിച്ഡ് റോഡ്എം/ബ്രാഞ്ചിങ് (RoADM/branching) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇതു വഴി പഴയ സാങ്കേതികവിദ്യയേക്കാള്‍ മികവാര്‍ന്ന സേവനം നല്‍കാനാകും. ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ്, ഇന്ത്യയേയും സിങ്കപ്പൂരുമായും അതിനപ്പുറത്തേക്കും ബന്ധിപ്പിക്കും. അതേസമയം, ഇന്ത്യ-യൂറോപ്-എക്‌സ്പ്രസ് ആകട്ടെ യൂറോപ്പും മധ്യേഷ്യയുമായും ബന്ധിപ്പിക്കും. പുതിയ സിസ്റ്റം ആഗോള ഇന്റര്‍എക്‌സ്‌ചേഞ്ച് പോയിന്റുകളും, കണ്ടെന്റ് ഹബുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലായിരിക്കും.

ഐഎഎക്‌സ് സിസ്റ്റം മുംബൈ, ചൈന്നെ നഗരങ്ങളെ തായ്‌ലൻഡ്, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കും. ഐഇഎക്‌സ് സിസ്റ്റമാകട്ടെ ഇറ്റലിയും, മധ്യേഷ്യയും നോര്‍ത്ത് അമേരിക്കയുമായും രാജ്യത്തെ ബന്ധിപ്പിക്കും. ഐഎഎക്‌സ്, ഐഇഎക്‌സ് സബ്-സീ സിസ്റ്റങ്ങളെ കൂടാതെ ഇത് റിലയന്‍സ് ജിയോ ഗ്ലോബല്‍ ഫൈബര്‍നെറ്റ്‌വര്‍ക്കുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇത് അമേരിക്കയുമായും ബന്ധിപ്പിക്കും. ഐഎഎക്‌സ് 2023 മധ്യത്തിലും, ഐഇഎക്‌സ് 2024 തുടക്കത്തിലും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് റിലയന്‍സ് ജിയോ പ്രതീക്ഷിക്കുന്നത്.