Asianet News MalayalamAsianet News Malayalam

75 രൂപയുടെ വോയ്‌സും 50 എംബി ഡാറ്റയും സൗജന്യമായി, വി-യുടെ സൗജന്യപദ്ധതി ഇങ്ങനെ

വി ഉപഭോക്താക്കള്‍ക്ക് അണ്‍ലോക് 2.0 നുള്ള തങ്ങളുടെ അര്‍ഹത പരിശോധിക്കാം ടോള്‍ ഫ്രീ ഐവിആര്‍ 121153/വി നമ്പറില്‍ നിന്നുള്ള *444*75 എന്ന യുഎസ്എസ്ഡി കോഡ് വി നമ്പര്‍ ഇന്‍ബോക്‌സില്‍ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങള്‍ പിന്തുടരുക അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക.

Vi offers Rs. 75 worth of voice data benefits for low income group
Author
Mumbai, First Published Jun 23, 2021, 7:50 PM IST

താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ വി-യുടെ സൗജന്യപദ്ധതി. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കള്‍ക്ക് വിവിധ കാരണങ്ങളാല്‍ റീചാര്‍ജ് അസാധ്യമായിരുന്നു.  ഇങ്ങനെ താഴ്ന്ന വരുമാനത്തില്‍ പെട്ടവരെ വീണ്ടും കൂടെ നിര്‍ത്തുകയെന്നതാണ് വി-യുടെ ഉദ്ദേശം. 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയുമാണ് സൗജന്യമായി ലഭ്യമാക്കുക. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.

താഴെ പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് വി ഉപഭോക്താക്കള്‍ക്ക് അണ്‍ലോക് 2.0 നുള്ള തങ്ങളുടെ അര്‍ഹത പരിശോധിക്കാം ടോള്‍ ഫ്രീ ഐവിആര്‍ 121153/വി നമ്പറില്‍ നിന്നുള്ള *444*75 എന്ന യുഎസ്എസ്ഡി കോഡ് വി നമ്പര്‍ ഇന്‍ബോക്‌സില്‍ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങള്‍ പിന്തുടരുക അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക. നിങ്ങളുടെ അര്‍ഹത പരിശോധിക്കുന്നതിനും ഓഫര്‍ ആക്ടിവേറ്റു ചെയ്യുന്നതിനും അവിടെ നിന്നു നിങ്ങള്‍ക്കു സഹായം ലഭിക്കും.

Follow Us:
Download App:
  • android
  • ios