Asianet News MalayalamAsianet News Malayalam

വാട്ട്‌സ്ആപ്പ് സുപ്രധാനമായ ഒരു പ്രത്യേകത അവതരിപ്പിക്കുന്നു: ഇത് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

എന്തായാലും പുതിയ ഫീച്ചര്‍ പുറത്തിറങ്ങുമ്പോള്‍ ആപ്പ് വോയ്‌സ് സന്ദേശങ്ങള്‍ പകര്‍ത്തിയെഴുതാന്‍ തുടങ്ങുമെന്നാണ് ഇതിനര്‍ത്ഥം. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിലെ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങളുടെ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ വിവരങ്ങള്‍ പുറത്തായിരുന്നു. 

WhatsApp may soon roll out voice transcription feature: Here is how it may work
Author
WhatsApp Headquarters, First Published Sep 12, 2021, 4:13 PM IST

നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ്. ഏറ്റവും പുതിയ സവിശേഷത വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറാണ്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറിനായി ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് സംയോജിപ്പിക്കുക എന്ന ആശയവുമായി വാട്ട്‌സ്ആപ്പ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വാട്ട്‌സ്ആപ്പ് കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഫീച്ചര്‍ ഓപ്ഷണല്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്, നിലവില്‍ ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാട്ട്‌സ്ആപ്പ് അടുത്തിടെ ചാറ്റ് ബാക്ക്അപ്പുകള്‍ക്കായി എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തുകൊണ്ട് സന്ദേശങ്ങള്‍ക്ക് ഒരു പുതിയ സെക്യൂരിറ്റി ഫീച്ചര്‍ ചേര്‍ത്തിരുന്നു.

എന്തായാലും പുതിയ ഫീച്ചര്‍ പുറത്തിറങ്ങുമ്പോള്‍ ആപ്പ് വോയ്‌സ് സന്ദേശങ്ങള്‍ പകര്‍ത്തിയെഴുതാന്‍ തുടങ്ങുമെന്നാണ് ഇതിനര്‍ത്ഥം. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിലെ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങളുടെ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ വിവരങ്ങള്‍ പുറത്തായിരുന്നു. വാട്ട്‌സ്ആപ്പ് ഈ സവിശേഷതയെ പിന്തുണയ്ക്കാത്തതിനാല്‍ ഒരു ബാഹ്യ അപ്ലിക്കേഷന്‍ ആവശ്യമായിരുന്നു. അത് മുന്നില്‍ കണ്ടാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭിക്കുന്നതിന് മെസേജുകള്‍ വാട്ട്‌സ്ആപ്പിലേക്കോ ഫേസ്ബുക്ക് സെര്‍വറിലേക്കോ അയയ്ക്കില്ലെന്ന് വാട്ട്‌സ്ആപ്പ് ഫീച്ചര്‍ ട്രാക്കര്‍ പറയുന്നു. എന്നാല്‍ ഇതേ രീതിയില്‍ ഇപ്പോള്‍ തന്നെ ആപ്പിള്‍ ഒരു വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ സവിശേഷത നല്‍കുന്നുണ്ട്. 'വോയ്‌സ് സന്ദേശം ആപ്പിളിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍ ടെക്‌നോളജി മെച്ചപ്പെടുത്താനും സഹായിക്കും, പക്ഷേ ഇത് നിങ്ങളുടെ ഐഡന്റിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കില്ല. ഈ ഫീച്ചര്‍ ഓപ്ഷണല്‍ ആണ്. ഒരു മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍, പ്രത്യേക അനുമതി ആവശ്യമാണെന്നു മാത്രം, 'റിപ്പോര്‍ട്ടില്‍ പറയുന്നു.

മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിന് ആപ്പിന് പ്രത്യേക അനുമതി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആപ്പിനുള്ളില്‍ ഒരു പ്രത്യേക ട്രാന്‍സ്‌ക്രിപ്റ്റ് വിഭാഗം ഉണ്ടെന്ന് സ്‌ക്രീന്‍ഷോട്ട് കാണിക്കുന്നു. വോയ്‌സ് റെക്കോര്‍ഡിംഗുകള്‍ പേസ്റ്റ് ചെയ്യാനും ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ പ്രയോഗിക്കാനും കഴിയും. ഒരു സന്ദേശം ആദ്യമായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍, അതിന്റെ ട്രാന്‍സ്‌ക്രിപ്ഷന്‍ വാട്ട്‌സ്ആപ്പ് ഡാറ്റാബേസില്‍ പ്രാദേശികമായി സംരക്ഷിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ വീണ്ടും വീണ്ടും ഒരു വോയ്‌സ് സന്ദേശം ട്രെന്‍സ്ക്രൈബ് ചെയ്യേണ്ടതില്ല, കാരണം വിശദാംശങ്ങള്‍ ഡാറ്റാബേസില്‍ ഓട്ടോമാറ്റിക്കായി സംരക്ഷിക്കപ്പെടും.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ എപ്പോള്‍ ലഭ്യമാക്കുമെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ഐഒഎസില്‍ ഈ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല്‍ ബീറ്റ ടെസ്റ്ററുകള്‍ക്കുള്ള ഭാവി അപ്‌ഡേറ്റില്‍ ഇത് റിലീസ് ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios