Asianet News MalayalamAsianet News Malayalam

ചാറ്റ് ലിസ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ വാട്ട്സ്ആപ്പ്

ഫോര്‍വേഡ് സ്റ്റിക്കറുകള്‍ പായ്ക്കുകള്‍, വോയിസ് വേവ് ലെംഗ്ത് എന്നിവ പോലുള്ള സവിശേഷതകള്‍ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. 

WhatsApp to Change Chatting Experience for Users Forever
Author
New York, First Published Jul 10, 2021, 9:31 AM IST

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. ചാറ്റ്‌ലിസ്റ്റ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഒരുക്കാന്‍ വാട്ട്സ്ആപ്പ്. ഇതു കൂടാതെ, ആപ്പ് ക്ലീനര്‍ കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു. മറ്റൊന്ന് ചാറ്റ് ലിസ്റ്റിലെ കോണ്‍ടാക്ട് പ്രൊഫൈല്‍ പിക്ചര്‍ ചെറുതാക്കി കാണിക്കുന്ന സംവിധാനമാണ്. കൂടാതെ, കോണ്‍ടാക്ടുകള്‍ക്കിടയിലെ ലൈന്‍ ഒഴിവാക്കാനും ഉദ്ദേശിക്കുന്നു. കോണ്‍ടാക്ടുകളെ വേര്‍തിരിച്ചു കാണിക്കാന്‍ ആനിമേഷനോ, സ്റ്റിക്കറുകളോ, നിറങ്ങളോ തുടങ്ങി മറ്റ് എന്തെങ്കിലും ഉള്‍പ്പെടുത്താനാണ് വാട്‌സ്ആപ്പിന്റെ ശ്രമം. 

ഫോര്‍വേഡ് സ്റ്റിക്കറുകള്‍ പായ്ക്കുകള്‍, വോയിസ് വേവ് ലെംഗ്ത് എന്നിവ പോലുള്ള സവിശേഷതകള്‍ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ക്ലീനര്‍ നേരത്തെ തന്നെയുണ്ടെങ്കിലും കുറച്ചു കൂടി വ്യക്തിഗതമാക്കാന്‍ ഇപ്പോള്‍ നീക്കമുണ്ട്. ഈ മാറ്റം ആന്‍ഡ്രോയിഡ് 2.21.14.8 നായുള്ള വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ലഭ്യമാണ്. 

എന്നാലിത് ഐഒഎസ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുമോ എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.  ബീറ്റാ ആപ്പിനായി പുറത്തിറക്കിയ മറ്റൊരു പ്രത്യേകത പ്രത്യേകമായി ഒരു ചിത്രമോ വീഡിയോയോ സ്വീകരിക്കുന്ന വ്യക്തിക്ക് ഒരിക്കല്‍ കണ്ടാല്‍ ഉടന്‍ അപ്രത്യക്ഷമാകും എന്നതായിരിക്കും. 

Follow Us:
Download App:
  • android
  • ios