Asianet News MalayalamAsianet News Malayalam

ഫിറ്റ്ബിറ്റ് വാച്ച് ചതിച്ചു; ചതിച്ച കാമുകനെ കൈയോടെ പിടികൂടി കാമുകി.!

നാദിയയുടെയും അവളുടെ കാമുകന്റെയും ഫിറ്റ്ബിറ്റ് വാച്ചുകള്‍ തമ്മില്‍ പരസ്പരം കണക്ട് ചെയ്തിട്ടുണ്ടായിരുന്നു. ഒരു രാത്രി കാമുകന്റെ കലോറി 500 മുകളിലേക്ക് കയറുന്നതായി ഫിറ്റ്ബിറ്റ് വാച്ച് നാദിയയ്ക്ക് അറിയിപ്പ് കൊടുത്തു. 

Woman finds boyfriend cheating on her after Fitbit watch sends calorie spike alert, her TikTok goes viral
Author
London, First Published Mar 10, 2021, 8:20 PM IST

ക്രമരഹിതമായ ഹൃദയമിടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന സ്മാര്‍ട്ട് വാച്ചുകളുടെ നിരവധി വീരകഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഒരാള്‍ മറ്റൊരാളെ ചതിക്കുന്ന കാര്യം തിരിച്ചറിയാന്‍ സ്മാര്‍ട്ട് വാച്ചുകള്‍ സഹായിക്കുമെന്ന കാര്യം ഇതുവരെ കേട്ടിട്ടില്ല. എന്നാല്‍ അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ടിക്ക് ടോക്കില്‍ വൈറല്‍ ആയിരിക്കുന്നത്. ചതിച്ച കാമുകനെ കൈയോടെ പിടിക്കാന്‍ കാമുകിയെ സഹായിച്ചത് ഫിറ്റ്ബിറ്റ് വാച്ചാണ്. യുകെയിലെ നാദിയ എസെക്‌സ് ആണ് താരം. അവളുടെ ഫിറ്റ്ബിറ്റ് സ്മാര്‍ട്ട് വാച്ചിലൂടെയാണ് താന്‍ ജീവനു തുല്യം സ്‌നേഹിച്ച കാമുകന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയത്.

സംഭവം ഇങ്ങനെ. നാദിയയുടെയും അവളുടെ കാമുകന്റെയും ഫിറ്റ്ബിറ്റ് വാച്ചുകള്‍ തമ്മില്‍ പരസ്പരം കണക്ട് ചെയ്തിട്ടുണ്ടായിരുന്നു. ഒരു രാത്രി കാമുകന്റെ കലോറി 500 മുകളിലേക്ക് കയറുന്നതായി ഫിറ്റ്ബിറ്റ് വാച്ച് നാദിയയ്ക്ക് അറിയിപ്പ് കൊടുത്തു. അത് എന്തു കൊണ്ടായിരിക്കുമെന്ന് മനസിലാക്കിയതോടെ, പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കാമുകനെ നാദിയ കൈയോടെ പിടികൂടി. ഇക്കാര്യം നാദിയ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. 

യുകെയിലെ സെലിബ്‌സ് ഗോ ഡേറ്റിംഗ് താരമാണ് നാദിയ. ഫിറ്റ്ബിറ്റ് മുഖേന കാമുകന്‍ വഞ്ചിച്ച കഥ ടിക്ക് ടോക്കിലാണ് അവര്‍ പോസ്റ്റ് ചെയ്തത്. സംഗതി ടിക് ടോക്കില്‍ വൈറലായി, 423 കെ വ്യൂവ്‌സ് ലഭിക്കുകയും ആയിരങ്ങള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. വീഡിയോ കണ്ട ചില ഉപയോക്താക്കള്‍ അവളുടെ കാമുകന്‍ ഒരു ക്ലബില്‍ നൃത്തം ചെയ്തിരിക്കാമെന്നും അതു കൊണ്ടാവാം കലോറി അര്‍ദ്ധരാത്രിയില്‍ വര്‍ദ്ധിച്ചതെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം അതൊന്നുമായിരുന്നില്ലെന്ന് നാദിയ വ്യക്തമാക്കി. 'അതായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു,' അവള്‍ എഴുതി.

ഇതാദ്യമായല്ല ഫിറ്റ്ബിറ്റ് ഇത്തരമൊരു വീരകൃത്യം ചെയ്യുന്നത്. ഫിറ്റ്ബിറ്റ് സ്മാര്‍ട്ട് വാച്ചിന് നന്ദി പറഞ്ഞ് 2019 ല്‍ തന്റെ പങ്കാളി തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയത് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്ന്‍ സ്ലേറ്റര്‍ ആയിരുന്നു. കാമുകന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഫിറ്റ്ബിറ്റ് സ്മാര്‍ട്ട് വാച്ചില്‍ വര്‍ദ്ധിക്കുന്നത്, ജെയിന് അറിയിപ്പ് ലഭിച്ചു. അതോടെ കാമുകനുമായുള്ള ബന്ധം ഇവര്‍ ഉപേക്ഷിച്ചു.

Follow Us:
Download App:
  • android
  • ios