ലേഖനത്തിനെതിരെ വന്ന വിമർശനങ്ങൾക്ക് പിന്നാലെ  #MedBikini എന്നൊരു ഹാഷ് ടാഗ് ട്വിറ്ററിൽ വൈറലായി. ആ ടാഗോടെ നിരവധി വനിതാ സർജൻമാർ തങ്ങളുടെ പക്കലുള്ള ഏറ്റവും നല്ല ബിക്കിനി ചിത്രങ്ങൾ ഇന്റർനെറ്റിൽ തുരുതുരാ പങ്കുവെക്കാനും തുടങ്ങി.  

കഴിഞ്ഞ ദിവസം ജേർണൽ ഓഫ് വാസ്കുലാർ സർജറി എന്ന അമേരിക്കൻ വൈദ്യശാസ്ത്ര ജേർണലിൽ ഏറെ വിവാദാസ്പദമായ ഒരു പഠനം പ്രസിദ്ധീകരിക്കപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമായ ഡോക്ടർമാരുടെ ഫോട്ടോ/വീഡിയോ അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ, രോഗികൾ ഏത് ഡോക്ടറെ കൺസൾട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു ഈ പഠനത്തിന്റെ ഒരു പരിഗണനാവിഷയം. അതിനായി പഠനം നടത്തിയവർ ചില 'അണ്ടർ കവർ'അക്കൗണ്ടുകൾ സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിലെ ഡോക്ടർമാരുടെ പ്രോഫൈലുകളും അവയിൽ നിന്ന് പുറപ്പെടുന്ന പോസ്റ്റുകളും നിരീക്ഷിക്കാൻ തുടങ്ങി. 

ഡോക്ടർമാർ മദ്യപിക്കുന്നതിന്റെയും, അമാന്യമായ വസ്ത്രങ്ങൾ (പഠനത്തിൽ ഉദാഹരണമായി സൂചിപ്പിച്ചത് ബിക്കിനി ആയിരുന്നു), അൺപ്രൊഫഷണൽ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നതും ഒക്കെ അവരെ തെരഞ്ഞെടുക്കാതിരിക്കാൻ രോഗികളെ പ്രേരിപ്പിക്കും എന്നായിരുന്നു പഠനം പ്രസ്താവിച്ചത്. ഇതിനെതിരെ പ്രതികരിച്ച ഡോ. മുദിത് ചൗധരി എന്ന ട്വിറ്റർ പ്രൊഫൈൽ പറഞ്ഞത് " നിങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു പുരുഷനോ സ്ത്രീയോ ആണെങ്കിൽ, ബിക്കിനി ധരിക്കാനുള്ള വനിതാ സർജന്മാരുടെ സ്വാതന്ത്ര്യത്തെ, അവരുടെ തിരഞ്ഞെടുപ്പിനെ അവമതിക്കുന്ന ഇത്തരത്തിലുള്ള പഠനങ്ങൾക്കെതിരെ പ്രതികരിക്കണം" എന്നായിരുന്നു. 

Scroll to load tweet…

ലേഖനത്തിനെതിരെ വന്ന വിമർശനങ്ങൾക്ക് പിന്നാലെ #MedBikini എന്നൊരു ഹാഷ് ടാഗ് ട്വിറ്ററിൽ വൈറലായി. ആ ടാഗോടെ നിരവധി വനിതാ സർജൻമാർ തങ്ങളുടെ പക്കലുള്ള ഏറ്റവും നല്ല ബിക്കിനി ചിത്രങ്ങൾ ഇന്റർനെറ്റിൽ തുരുതുരാ പങ്കുവെക്കാനും തുടങ്ങി.

Scroll to load tweet…

ലൗറൻ അഗോബി എന്ന വനിതാ സർജന്റെ പ്രതികരണം ഇങ്ങനെ, " എന്റെ രോഗികൾ എന്നെ വിശ്വസിക്കണം, എന്നെ ബഹുമാനിക്കണം എന്നൊക്കെ എനിക്കും ആഗ്രഹമുണ്ട്. അതിനെ ഒരു പരിധിവരെ സ്വാധീനിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലെ എന്റെ പ്രതികരണങ്ങളും ആകും എന്നെനിക്ക് ബോധ്യമുണ്ട്. എന്നാൽ, അവർ എന്തിനെയാണ് 'അൺപ്രൊഫെഷണൽ' എന്ന് വിളിക്കുന്നത് എന്ന് നിശ്ചയിക്കേണ്ടത് രണ്ടോ മൂന്നോ പുരുഷന്മാർ ചേർന്നല്ല. "

Scroll to load tweet…

എന്തായാലും ഇങ്ങനെയുള്ള വിമർശനങ്ങൾ വന്ന സാഹചര്യത്തിൽ ലേഖനകർത്താക്കളിൽ രണ്ടുപേരായ തോമസ് ചെങ്, ജെഫ്രി സിറാക്യൂസ്‌ എന്നിവർ ഒരേപോലുള്ള ക്ഷമാപനങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.