മകളുടെ 18ാം പിറന്നാളിന് തൊട്ട് പിന്നാലെയായിരുന്നു ടിഫാനിയുമായി പിരിയുകയാണെന്ന് മാര്‍ക് വിശദമാക്കുന്നത്.  22കാരിയായ മകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ രണ്ട് മക്കളുണ്ടെന്നും മകളെ പോലെ വളര്‍ത്തിയ വ്യക്തിയാണ് അവളുടെ ഭര്‍ത്താവെന്നും 40 കാരിയായ ടിഫാനി

മകളെ വിവാഹം ചെയ്യാനായി ഭര്‍ത്താവ് ഉപേക്ഷിച്ച ദുരനുഭവം പങ്കുവച്ച് 40കാരി. അമേരിക്കകാരിയായ ടിഫാനിയെന്ന നാല്‍പതുകാരിയാണ് തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് റെഡിറ്റില്‍ വിശദമാക്കിയത്. മകള്‍ക്ക് മൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് ടിഫാനി മാര്‍ക്കിനെ പരിചയപ്പെടുന്നത്. ഓരു ഡേറ്റിംഗ് ആപ്പിലൂടെയായിരുന്നു ഇത്. മകളെ വളര്‍ത്താന്‍ സഹായിക്കാന്‍ മനസുള്ള ഒരാള്‍ക്ക് വേണ്ടിയുള്ള ടിഫാനിയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇവര്‍ വിവാഹിതരായത്.

2010 മാര്‍ക്കില്‍ ടിഫാനിക്ക് ഒരു മകനുമുണ്ടായി. ജീവിതം വളരെ മികച്ച നിലയില്‍ മുന്നോട്ട് പോവുകയായിരുന്നു. രണ്ട് കുട്ടികള്‍, വീട്, ജോലി, സ്നേഹ സമ്പന്നനായ ഭര്‍ത്താവ് . ജീവിതം പൂര്‍ണമായതായി തോന്നിയെന്നാണ് ഈ കാലത്തേക്കുറിച്ച് ടിഫാനി പറയുന്നത്. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മുന്നറിയിപ്പൊന്നുമില്ലാതെയാണ് ടിഫാനിയുമായി പിരിയാനുള്ള തീരുമാനം മാര്‍ക്ക് അറിയിച്ചത്. പിരിയാനുള്ള കാരണമെന്താണ് എന്ന് തിരക്കിയപ്പോഴാണ് ടിഫാനിയുടെ മകളെ വിവാഹം ചെയ്യാനുള്ള തീരുമാനം മാര്‍ക്ക് അറിയിക്കുന്നത്. മകളുടെ 18ാം പിറന്നാളിന് തൊട്ട് പിന്നാലെയായിരുന്നു ഇത്.

മകളുമായി പ്രണയത്തിലാണെന്നും അതിനാല്‍ ടിഫാനിയെ ഒഴിവാക്കുകയാണെന്നും മാര്‍ക്ക് വിശദമാക്കി. കേട്ടത് എന്താണെന്ന് പോലും തിരിച്ചറിയാതെ നിന്ന ടിഫാനിയെ വിട്ട് മകളും മാര്‍ക്കും വീട് വിടുകയും ചെയ്തു. ആകെ തകര്‍ന്ന് അവസ്ഥയിലായി പോയി താനെന്നും ചതിക്കപ്പെട്ടത് പോലെയാണ് തോന്നിയതെന്നും ടിഫാനി കുറിക്കുന്നു. മകള്‍ പ്രായപൂര്‍ത്തിയാവും മുന്‍പ് ഭര്‍ത്താവ് കുട്ടിയെ ഉപദ്രവിച്ചിരുന്നോയെന്ന സംശയം പോലും തന്നെ അലട്ടിയിരുന്നതായി ടിഫാനി പറയുന്നു. ഒരു വര്‍ഷത്തിന് പിന്നാലെ മകള്‍ ഗര്‍ഭിണിയായി. മകനെ കാണാനായി വല്ലപ്പോഴും വീട്ടിലേക്ക് വരാറുള്ള മാര്‍ക് ഇതോടെ ടിഫാനിയുടെ വീട്ടിലേക്കുള്ള വരവ് പൂര്‍ണമായും ഉപേക്ഷിച്ചു. മകനെക്കുറിച്ച് മാര്‍ക് അന്വേഷിക്കുക പോലുമില്ലെന്നും ടിഫാനി പറയുന്നു.

സഹോദരിയേയും പിതാവിനേയും കാണാത്തതെന്താണെന്ന് മകന്‍ തിരക്കാറുണ്ട്. സഹോദരി സര്‍വ്വകലാശാലയില്‍ പഠിക്കുകയാണെന്നും പിതാവ് ജോലി സംബന്ധിയായി പുറത്താണെന്നുമാണ് മകനോട് പറഞ്ഞിരിക്കുന്നതെന്നും ടിഫാനി പറയുന്നു. ഒരു പത്ത് വയസുകാരനോട് ഇതല്ലാതെ എ്താണ് പറയേണ്ടതെന്നും ടിഫാനി ചോദിക്കുന്നു. അടുത്തകാലത്താണ് മകള് വീണ്ടും ഗര്‍ഭിണിയായ വിവരം ടിഫാനി അറിയുന്നത്. 22കാരിയായ മകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ രണ്ട് മക്കളുണ്ടെന്നും മകളെ പോലെ വളര്‍ത്തിയ വ്യക്തിയാണ് അവളുടെ ഭര്‍ത്താവെന്നും ടിഫാനി കുറിക്കുന്നു. ഇപ്പോഴും തനിക്ക് നേരിട്ട വഞ്ചനയുടെ ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ലെന്നും ടിഫാനി സമൂഹമാധ്യമമായ റെഡിറ്റില്‍ കുറിക്കുന്നു.