Japan Schools Enforce Ponytail Ban  : പോണിടെയിൽ രീതിയില്‍ മുടി ക്രമീകരിക്കുന്നത്, അവരുടെ കഴുത്ത് അനാവൃതമാക്കും ഇത് പുരുഷ വിദ്യാർത്ഥികളെ "ലൈംഗികമായി ഉത്തേജിപ്പിക്കും"

ടോക്കിയോ: ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നത് (Ponytail Ban) നിരോധിച്ചു. ഇത്തരത്തിലുള്ള മുടികെട്ടല്‍ രീതി പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന (Sexually Excite) വാദത്തെ തുടര്‍ന്നാണ് സ്‌കൂളുകൾ (Japan School) പോണിടെയിൽ നിരോധിച്ചത്. 

പെൺകുട്ടികൾ പോണിടെയിൽ രീതിയില്‍ മുടി ക്രമീകരിക്കുന്നത്, അവരുടെ കഴുത്ത് അനാവൃതമാക്കും ഇത് പുരുഷ വിദ്യാർത്ഥികളെ "ലൈംഗികമായി ഉത്തേജിപ്പിക്കും" എന്നാണ് നിരോധനത്തിന് അടിസ്ഥാനമായി പറയുന്നത്. 2020 ൽ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത് ഫുക്കോക്കയിലെ സ്കൂളുകളില്‍ പത്തില്‍‍ ഒന്ന് എന്ന കണക്കില്‍ പോണിടെയിൽ നിരോധിച്ചിട്ടുണ്ടെന്നാണ്. 

സ്കൂളുകൾ ഏർപ്പെടുത്തിയിരിക്കുന്ന ഈ നിരോധനം അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാണെന്നാണ് മൊത്തോക്കി സുഖിയാമ എന്ന മുന്‍ മിഡില്‍ സ്കൂള്‍ ടീച്ചര്‍ 'വൈസ്' വെബ് സൈറ്റിനോട് പറഞ്ഞു. ഇത്തരം നിയമങ്ങള്‍ കുട്ടികളെ നല്ല രീതിയിലാക്കാന്‍ എന്നാണ് രക്ഷിതാക്കള്‍ കരുതുന്നത് അതിനാല്‍ വിചിത്രമായ നിയമങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് കുറവാണെന്ന് മാത്രമല്ല, ഇതെല്ലാം സാധാരണ സംഭവങ്ങൾ മാത്രമായാണ് എന്നാണ് എല്ലാവരും കരുതുന്നത് മൊത്തോക്കി സുഖിയാമ കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരത്തില്‍ സമാനമായി സ്കൂളില്‍ വെള്ള അടിവസ്ത്രം മാത്രമേ ധരിക്കാവൂ എന്ന വിചിത്രമായ നിയമങ്ങളും പല സ്കൂളുകളിലും നിലവിലുണ്ട്. കളര്‍ അടിവസ്ത്രങ്ങള്‍ വസ്ത്രത്തിന് അടിയിലൂടെ ദൃശ്യമാകും എന്നതാണ് പോലും ഇത്തരം ഒരു നിരോധനത്തിന് അടിസ്ഥാനം. 

ഇതിലും വിചിത്രമായ പല നിയമങ്ങളും ജപ്പാനീസ് സ്കൂളുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്‌ത്രത്തിന്റെയും സോക്‌സിന്റെയും നിറം, മുടിയുടെ നിറം, എന്നിവയ്ക്കും സ്കൂള്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. 

കായിക പരിശീലനം, സ്കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്ക് വസ്ത്രം മാറുമ്പോൾ സ്കൂളിലെ പ്രത്യേക നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്‌ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നാണ് വൈസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

സെറിബ്രല്‍ രതിമൂര്‍ച്ഛാ വീഡിയോ; മാസം ഏഴര കോടി സമ്പാദിക്കുന്ന ഒരു യൂട്യൂബര്‍.!

ആഹാരം കഴിക്കാനായി അദ്ധ്വാനിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. അതേസമയം ആഹാരം കഴിച്ചുകൊണ്ട് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുമുണ്ട് നമുക്കിടയില്‍. ഉദാഹരണത്തിന്, കാനഡയില്‍ നിന്നുള്ള 27 കാരിയായ നവോമി മക്റേ. അഞ്ച് വര്‍ഷമായി യൂ ട്യൂബില്‍ അത്തരം വീഡിയോകള്‍ നിര്‍മ്മിക്കുകയാണ് അവള്‍. ഒരു മാസം ഏഴര കോടി രൂപയാണ് (750,000 പൗണ്ട്) അവര്‍ ഇതിലൂടെ സമ്പാദിക്കുന്നത്.

HunniBee ASMR എന്ന പേരില്‍ യൂട്യൂബില്‍ അവള്‍ക്കൊരു ചാനലുണ്ട്. അതില്‍ ഇപ്പോള്‍ അവള്‍ക്ക് ഏകദേശം 80 ലക്ഷം വരിക്കാരുണ്ട്. തുടക്കത്തില്‍ ഫിറ്റ്‌നസ് പരിശീലകയായിരുന്ന അവള്‍ ഇപ്പോള്‍ ഒരു മുഴുനീള എ എസ് എം ആര്‍ (ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ റെസ്പോണ്‍സ്) വീഡിയോ സ്രഷ്ടാവാണ്. ഇത്തരം വീഡിയോകളുടെ പ്രത്യേകത അത് നമ്മുടെ തലച്ചോറില്‍ സുഖകരമായ ഒരു അവസ്ഥാവിശേഷം സൃഷ്ടിക്കും എന്നതാണ്. സെറിബ്രല്‍ രതിമൂര്‍ച്ഛ എന്നും ഇത് അറിയപ്പെടുന്നു. അത്തരം വീഡിയോകളില്‍ ആളുകള്‍ മന്ത്രിക്കുന്നത്, പെയിന്റിംഗ്, ബ്രഷ് സ്‌ക്രാച്ച്, ടാപ്പിംഗ്, കൈ ചലനങ്ങള്‍ തുടങ്ങിയ എല്ലാ ശബ്ദങ്ങളും കേള്‍ക്കാം. അത് തലച്ചോറില്‍ ഒരു ഇക്കിളി പോലുള്ള അനുഭവമുണ്ടാക്കും.

നവോമിയും ഭക്ഷണം കഴിക്കുന്ന വീഡിയോകളിലൂടെ അത്തരം വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഈ ശബ്ദങ്ങള്‍ ആളുകളുടെ ശരീരത്തില്‍ വ്യത്യസ്തമായ പ്രകമ്പനം സൃഷ്ടിക്കുന്നു. സുഖമായി ഉറങ്ങാനും ഇത് അവരെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ അവളെ സ്‌നേഹത്തോടെ ഹണീബീ എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുകയാണ്. 16 വയസ്സുള്ളപ്പോഴാണ് എഎസ്എംആര്‍ വീഡിയോകള്‍ അവള്‍ ആദ്യമായി കാണുന്നത്. 'അതിലൊരു വീഡിയോവില്‍ ഒരു സ്ത്രീ എന്തോ മന്ത്രിക്കുന്നതിനിടയില്‍ ഒരു കണ്ണാടിയില്‍ തട്ടുകയായിരുന്നു. എന്റെ തലയുടെ മുകള്‍ഭാഗത്തും തോളുകളിലും ഇത് തീവ്രമായ പ്രകമ്പനമുണ്ടാക്കി,' അവള്‍ പറഞ്ഞു. അതിനുശേഷം, അവള്‍ എഎസ്എംആര്‍ വീഡിയോകളുടെ ഫാനായി. ഉറക്കമില്ലായ്മ അനുഭവിച്ചിരുന്ന അവള്‍ക്ക് സഹായമായത് ഈ വീഡിയോകളായിരുന്നു. 'ആളുകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ കാണും. കാരണം അത് എന്നെ റിലാക്സ് ചെയ്യാനും, ഉറങ്ങാനും സഹായിച്ചു,'' അവള്‍ പറഞ്ഞു. അത്തരം വീഡിയോകള്‍ മനസ്സിനെ ശാന്തമാക്കാനും, നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുമെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു.