അഭിനയം മാത്രമല്ല നൃത്തവും ബോളിവുഡ് താരം ശിൽപ ഷെട്ടിയ്ക്ക് ഏറെ ഇഷ്ടമാണ്. ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലും ഡാൻസ് റിയാലിറ്റി ഷോകളിലും ശിൽപ സജീവമായിരുന്നു. തന്റെ ഭർതൃമാതാവ് ഉഷാ റാണി കുന്ദ്രയ്ക്കൊപ്പം ചുവടുകൾ വയ്ക്കുന്ന വീഡിയോ താരം പങ്കുവച്ചിരിക്കുന്നു. 

ഗുഡ്ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ​ഗാനത്തിനാണ് ഇരുവരും ചുവട് വച്ചത് . ഇടയ്ക്ക് ശിൽപയുടെ മകനും ഇരുവർക്കുമരികിലെത്തി ചുവടുകൾ വയ്ക്കുന്നത് വീഡിയോയിൽ കാണാം. മനോഹരമായ പിറന്നാളാശംസ കുറിച്ചാണ് ശിൽപ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

' വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകൾ... കുടുംബത്തിലെ റോക്ക്സ്റ്റാറാണ് അമ്മ. അമ്മയിലൂടെ ഒരു സുഹ‍ൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും ലഭിച്ച ഭാ​ഗ്യവതിയായ മരുമകളാണ് ഞാൻ. ജീവിതത്തിലുടനീളം സന്തോഷത്തോടെ നൃത്തം ചെയ്യാൻ കഴിയട്ടെ.. ആരോ​ഗ്യവതിയായിരിക്കട്ടെ... ഞങ്ങളെല്ലാം നിങ്ങളെ സ്നേഹിക്കുന്നു...- ശിൽപ കുറിച്ചു. മുമ്പും ഭർത്താവിന്റെ അമ്മയ്ക്കൊപ്പമുള്ള വീഡിയോ ശിൽപ പങ്കുവച്ചിട്ടുണ്ട്. 

സിവിൽ സർവീസ് വിജയത്തിളക്കത്തിൽ ഒരു സൗന്ദര്യ റാണി; ഐശ്വര്യ ഷിയോരാന്റെ പ്രചോദനകരമായ ജീവിതം