സെലിബ്രിറ്റികളുടെ സ്വകാര്യതയെ കുറിച്ചറിയാന്‍ ആളുകള്‍ക്ക് എപ്പോഴും താല്‍പര്യമാണ്. അത്തരത്തില്‍ എല്ലാവരുടെ ഇഷ്ടം നേടിയ സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീനയുടെയും മകനായ തൈമൂര്‍. തൈമൂര്‍ ജനിച്ച അന്ന് മുതല്‍ അവന്‍റെ പിന്നാലെ ക്യാമറകണ്ണുകളുണ്ട്. തൈമൂറിന്‍റെ ഓരോ ചലനവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്. തൈമൂറിന്‍റെ ഫോട്ടോകളെല്ലാം സാമൂഹ്യമാധ്യമത്തില്‍ വൈറലാകാറുമുണ്ട്, വാര്‍ത്തയാകാറുമുണ്ട്. അത്രമാത്രം ആരാധകരാണ് തൈമൂറിന്. 

എന്നാല്‍  മകന്‍റെ പിന്നാലെ പാപ്പരാസികള്‍ നടക്കുന്നതില്‍ പലപ്പോഴും താരദമ്പതികള്‍ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. കരീനയും സെയ്ഫും അത്രയും ഓമനിച്ചും ലാളിച്ചും സ്നേഹിച്ചുമാണ് മകനെ വളര്‍ത്തുന്നത്. താന്‍ നല്ലൊരു അമ്മയാണെന്ന് താരം തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

 
 
 
 
 
 
 
 
 
 
 
 
 

#pictureoftheday📷 ❤️❤️❤️❤️💋

A post shared by Kareena Kapoor Khan (@therealkareenakapoor) on Dec 25, 2019 at 3:20am PST

 

പാപ്പരാസികള്‍ തൈമൂറിന്‍റെ ചിത്രങ്ങളും മറ്റും ഒപ്പിയെടുക്കുമ്പോള്‍ തൈമൂറിന്‍റെ കൂടെ എപ്പോഴും നാനിയും കാണും. തിരക്കുപിടിച്ച സിനിമാജീവിതത്തിനിടെ കരീനയും സെയ്ഫും മകനെ  നോക്കാന്‍  വിശ്വസിച്ചു ഏല്‍പ്പിച്ചിരിക്കുന്നത് നാനിയെയാണ്.  അടുത്തിടെ പിങ്ക് വില്ല എന്ന സൈറ്റിന് വേണ്ടി കരീന കപൂര്‍ നല്‍കിയ അഭിമുഖത്തില്‍ തൈമൂറിനെ നോക്കുന്ന നാനിയുടെ ശമ്പളത്തെ കുറിച്ചു.

മാസം 1,50,000 വരെ നാനിക്ക് ശമ്പളമുണ്ടെന്ന് കേള്‍ക്കുന്നുണ്ടല്ലോ അത് ശരിയാണോ എന്നായിരുന്നു ചോദ്യം. അതിന് കരീനയുടെ ഉത്തരം 'അതേയോ?  പക്ഷേ എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ താല്‍പര്യമില്ല ' എന്നായിരുന്നു. നിങ്ങളുടെ കുഞ്ഞ് സുരക്ഷിതത്തോടയെും സന്തോഷത്തോടെയും ഇരിക്കുക എന്നതിനെക്കാള്‍ വിലപിടിപ്പായി മറ്റൊന്നുമില്ല എന്നും കരീന കൂട്ടിച്ചേര്‍ത്തു.