മകളുടെ പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട പ്രിയപ്പെട്ട പാവക്കുട്ടിയെ കണ്ടെത്തി ഒരു അമ്മ. 'പ്ലര്‍ന' എന്ന് പേരിട്ടിരിക്കുന്ന മകളുടെ പൂച്ചക്കുട്ടി പാവയെ കണ്ടെത്തിയ സന്തോഷത്തിലാണ് സുസന്‍. യുഎസിലെ വെര്‍ജിനീയ സ്വദേശിയാണ് സൂസന്‍. 

മകള്‍ക്ക് നാല് വയസ്സുളളപ്പോഴാണ് അവളുടെ ഏറ്റവും ഇഷ്ടമുളള ആ പാവക്കുട്ടി കാണാതായത്. അന്ന് അത് അവളെ വളരെയധികം വിഷമിപ്പിച്ചിരുന്നതായും സുസന്‍ ഓര്‍ക്കുന്നു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ തോട്ടത്തില്‍ നിന്നാണ് പാവക്കുട്ടിയെ സൂസന് കിട്ടിയത്. മരക്കൂട്ടത്തിനിടയില്‍ മണ്ണുകൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു പാവക്കുട്ടിയെ കിട്ടിയത്.

എന്നാല്‍ അതിനെ കഴുകിയെടുത്തപ്പോള്‍ പതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളത് പോലെ തന്നെ ആ പാവക്കുട്ടി സുന്ദരിയായിരിക്കുന്നു എന്നതാണ് സൂസനെ അത്ഭുതപ്പെടുത്തുന്നത്. ഒരു മാറ്റവുമില്ലെന്നും സൂസന്‍ കുറിച്ചു. പ്ലര്‍നയുമായുളള ചിത്രം സൂസന്‍ തന്നെ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.