Asianet News MalayalamAsianet News Malayalam

തൊഴില്‍ രംഗത്ത് ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം എങ്ങനെ ? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് !

തൊഴില്‍ രംഗത്ത് ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 149 ആണ്. 

Women s participation in Indian workforce plummets
Author
Thiruvananthapuram, First Published Mar 11, 2020, 10:43 AM IST

തൊഴില്‍ രംഗത്ത് ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 149 ആണ്. 153 രാജ്യങ്ങളുടെ ലിസ്റ്റില്‍ രാജ്യം അവസാന പത്ത് സ്ഥാനങ്ങളിലേക്ക് പോയിരിക്കുന്നു എന്നതാണ് നാണംകെടുത്തുന്ന കാര്യം. 

2006ല്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം 37 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ ഇത് പകുതിയിലും താഴെയായി കുറഞ്ഞു. അതായത് വെറും 18 ശതമാനം. 13 വര്‍ഷത്തിനിടെയാണ് ഈ മാറ്റം സംഭവിച്ചത്. സ്ത്രീകളെക്കൂടി സാമ്പത്തിക വികസന പ്രക്രിയയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യം.

എന്നാല്‍ ഇന്ത്യ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്നാണ് ആസാദ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ കൂടുതലായി ജോലിക്ക് ഹാജരാകണമെങ്കില്‍ രാജ്യത്ത് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ആസാദ് ഫൗണ്ടേഷന്‍ വിശദീകരിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios