Asianet News MalayalamAsianet News Malayalam

സിപിസി അവാർഡുകള്‍ പ്രഖ്യാപിച്ചു​; തൊണ്ടിമുതലും ദൃക്​സാക്ഷിയും മികച്ച ചിത്രം

cpc awards 2017 parvathy fahad best actors
Author
First Published Jan 27, 2018, 8:52 PM IST

സിനിമാ പ്രേമികളുടെ ​ഫെയ്​സ്​ബുക്ക്​ കൂട്ടായ്​മയായ സിനിമാ പാരഡീസൊ ക്ലബി​ന്‍റെ(സി.പി.സി) 2017ലെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദിലീഷ്​ പോത്തൻ സംവിധാനം ചെയ്​ത തൊണ്ടിമുതലും ദൃക്​സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള  അവാർഡ്​ ഫഹദ്​ ഫാസിലിനും നടിക്കുള്ള അവാർഡ്​ പാർവതിക്കും ലഭിച്ചു. മികച്ച സംവിധായകനുള്ള അവാർഡ്​   ലിജോ ജോസ്​ പെല്ലിശ്ശേരിക്കാണ്​. ചിത്രം - അങ്കമാലി ഡയറീസ്​.

മികച്ച തിരക്കഥക്കുള്ള അവാർഡ്​ സജീവ്​ പാഴൂരിനും ശ്യാം പുഷ്​ക്കരനുമാണ്​. ചിത്രം -തൊണ്ടിമുതലും ദൃക്​സാക്ഷിയും. തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന്​ അലൻസിയർക്ക്​ മികച്ച സ്വഭാവ നടനുള്ള അവാർഡ്​ ലഭിച്ചു. സ്വഭാവ നടിക്കുള്ള അവാർഡ്​ കൃഷ്​ണ പദ്​മകുമാറിനാണ്​. ചിത്രം - രക്ഷാധികാരി ബൈജു. 

മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്​ക്കാരം ഗിരീഷ് ഗംഗാധരൻ,  രാജീവ് രവി എന്നിവർ പങ്കിട്ടു​. അങ്കമാലി ഡയറീസ്​ ആണ്​ ഗിരീഷിനെ പുരസ്​ക്കാരത്തിന്​ അർഹനാക്കിയത്​. തൊണ്ടിമുതലും ദൃക്​സാക്ഷിയുമാണ്​ രാജീവ്​ രവിയെ നേട്ടത്തി​ന്​ അർഹനാക്കിയത്​. മികച്ച സംഗീത സംവിധായകന്‍  - റെക്സ് വിജയന്‍ (മായാനദി, പറവ ), മികച്ച എഡിറ്റര്‍  ^കിരണ്‍ ദാസ് (തൊണ്ടിമുതലും  ദൃക്സാക്ഷിയും).

ഓഡിയൻസ് പോളിലെ ശക്തമായ മത്സരത്തിന് ശേഷം അവസാന റൗണ്ടിൽ മായാനദി, പറവ, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ കൂടെ മത്സരിച്ചാണ് ജൂറി അഭി​പ്രായത്തിലും തൊണ്ടിമുതലും ദൃക്​സാക്ഷിയും മുന്നിലെത്തിയത്. തൊണ്ടിമുതലും ദൃക്​സാക്ഷിയിലെ അഭിനയമാണ്​ ഫഹദിനെ മികച്ച നടനാക്കിയത്​. ടേക്ക്​ ഒാഫിലെ പ്രകടനമാണ്​ പാർവതിയെ മികച്ച നടിക്കുള്ള പുരസ്​ക്കാരത്തിന്​ അർഹയാക്കിയത്​. കൂടാതെ സമഗ്ര സംഭാവനയ്ക്ക് കെജി ജോർജ്ജ് അര്‍ഹനായി. 

Follow Us:
Download App:
  • android
  • ios