Asianet News MalayalamAsianet News Malayalam

ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന കേസ് 31ന് പരിഗണിക്കും

ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു.

palarivattom flyover scam vigilance case against VK Ibrahimkunju
Author
Kochi, First Published Mar 2, 2020, 3:27 PM IST

കൊച്ചി: നോട്ട് നിരോധന കാലത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചു. കേസ് ഈ മാസം 31ന് പരിഗണിക്കും.  ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു.

വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇ ഡി ഹൈക്കോടതിയെ അറിയിച്ചത്. സംബന്ധിച്ച് ഇഡി വിജിലൻസിന് കത്ത് നൽകയിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്യേഷണം പുരോഗമിക്കുകയാണെന്ന് വിജിലിൻസ് കോടതിയെ അറിയിച്ചു.  

Follow Us:
Download App:
  • android
  • ios