ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു.

കൊച്ചി: നോട്ട് നിരോധന കാലത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചു. കേസ് ഈ മാസം 31ന് പരിഗണിക്കും. ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു.

വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇ ഡി ഹൈക്കോടതിയെ അറിയിച്ചത്. സംബന്ധിച്ച് ഇഡി വിജിലൻസിന് കത്ത് നൽകയിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്യേഷണം പുരോഗമിക്കുകയാണെന്ന് വിജിലിൻസ് കോടതിയെ അറിയിച്ചു.