Asianet News MalayalamAsianet News Malayalam

ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ?; പരിഹാരമുണ്ട് വീട്ടില്‍ത്തന്നെ!

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ലിപ് കെയറുകള്‍ കൊണ്ട് താല്‍ക്കാലികമായ ആശ്വാസത്തിലധികം ഉപകാരങ്ങളുമുണ്ടാകില്ല. വീട്ടില്‍ത്തന്നെ നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരങ്ങളുണ്ടെങ്കില്‍ പിന്നെ ഇതിന് മാര്‍ക്കറ്റില്‍ ചികിത്സ അന്വേഷിക്കേണ്ട കാര്യമെന്താണ്!

home remedies to protect lips from dryness
Author
Trivandrum, First Published May 14, 2019, 3:14 PM IST

എപ്പോഴും നനവ് മുറ്റിനില്‍ക്കുന്ന തുടുത്ത ചുണ്ടുകളായിരിക്കും എല്ലാവരുടെയും ആഗ്രഹം. ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ചുണ്ടിന്റെ ഭംഗി കെടുത്താറുണ്ട്. ചുണ്ടിലെ തൊലിയടര്‍ന്ന്, മുഴുവനായി ഉണങ്ങി, മുറിവ് വരെ ആകുന്ന അവസ്ഥ ഇക്കാലത്തുണ്ടാകാം. എന്നാല്‍ ചിലരിലാകട്ടെ, ചുണ്ട് വരണ്ടുണങ്ങത് ഇടയ്ക്കിടെ ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും. 

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ലിപ് കെയറുകള്‍ കൊണ്ട് താല്‍ക്കാലികമായ ആശ്വാസത്തിലധികം ഉപകാരങ്ങളുമുണ്ടാകില്ല. വീട്ടില്‍ത്തന്നെ നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരങ്ങളുണ്ടെങ്കില്‍ പിന്നെ ഇതിന് മാര്‍ക്കറ്റില്‍ ചികിത്സ അന്വേഷിക്കേണ്ട കാര്യമെന്താണ്!

അതെ, ചുണ്ട് വരണ്ടുണങ്ങി പൊട്ടുന്നതിന് വീട്ടില്‍ തന്നെ ചെയ്യാം, ചില പരിഹാരങ്ങള്‍. അതിന് സഹായിക്കുന്ന അഞ്ച് സാധനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

തേന്‍ ആണ് ഇതിന് പ്രധാനമായും സഹായിക്കുന്ന ഒരു പദാര്‍ത്ഥം. പ്രകൃതിദത്തമായ 'മോയിസ്ചറൈസര്‍' ആയാണ് തേനിനെ കണക്കാക്കുന്നത് തന്നെ.

home remedies to protect lips from dryness

ചുണ്ടിനെ ബാധിക്കുന്ന ബാകിടീരിയല്‍ ബാധയുള്‍പ്പെടെയുള്ള അണുബാധകളെ ചെറുക്കാന്‍ തേനിന് കഴിവുണ്ട്. ഒന്നുകില്‍ നേരിട്ടോ, അല്ലെങ്കില്‍ ഗ്ലിസറിനിലോ വാസ്ലിനിലോ ചേര്‍ത്തോ തേന്‍ ചുണ്ടില്‍ തേക്കാവുന്നതാണ്. 

രണ്ട്...

പഞ്ചസാരയാണ് ഈ പട്ടികയിലെ രണ്ടാമന്‍. 'നാച്വറല്‍ സ്‌ക്രബ്ബര്‍' എന്നാണ് പഞ്ചസാര അറിയപ്പെടുന്നത് തന്നെ. തൊലിയിലെ 'ഡെഡ്‌സ്‌കിന്‍' നീക്കം ചെയ്യാന്‍ പഞ്ചസാരയ്ക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ ചുണ്ടിലെ ഇളകിമാറിയിരിക്കുന്ന തൊലിയടരുകളെ നീക്കം ചെയ്യാന്‍ പഞ്ചസാര അല്‍പം ഒലീവ് ഓയിലിലോ തേനിലോ ചേര്‍ത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇതോടൊപ്പം ചുണ്ടിന്റെ യഥാര്‍ത്ഥ നിറം വീണ്ടെടുക്കാനും ഇത് സഹായിക്കും. 

മൂന്ന്...

കക്കിരിക്കയും ചുണ്ടുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. ആദ്യം സൂചിപ്പിച്ചത് പോലെ ചുണ്ടിലെ നനവ് വറ്റുന്നതാണ് വരണ്ട് പൊട്ടാന്‍ പ്രധാനമായും കാരണമാകുന്നത്. കക്കിരിക്കയിലെ വെള്ളത്തിന്റെ ധാരാളിത്തം ചുണ്ടിലെ നനവ് തിരിച്ചെടുക്കാന് ഉപകരിക്കുന്നു.

home remedies to protect lips from dryness

വെറുതെ കഷ്ണങ്ങളായി മുറിച്ച കക്കിരിക്ക ചുണ്ടില്‍ മസാജ് ചെയ്യും പോലെ കുറച്ചുനേരം തടവുകയോ, അല്ലെങ്കില്‍ കട്ടിയായി ഇത് അരച്ചെടുത്ത് ചുണ്ടില്‍ പത്ത് മിനുറ്റ് നേരം വച്ചാലും മതിയാകും. 

നാല്...

വെളിച്ചെണ്ണയാണ് മറ്റൊരു സുപ്രധാന ഘടകം. ചുണ്ട് പൊട്ടിയ ശേഷമാണെങ്കില്‍ പോലും വെളിച്ചെണ്ണ തേക്കുന്നത് നല്ല മാറ്റം കൊണ്ടുവരും. കാരണം വെളിച്ചെണ്ണയ്ക്ക് ഏറ്റവുമധികമുള്ളത് 'ഹീലിംഗ് പവര്‍' ആണ്. അതുപോലെ ചുണ്ടിനെ മൃദുലമാക്കാനും വെളിച്ചെണ്ണ തേക്കുന്നതിലൂടെ കഴിയും. 

അഞ്ച്...

നാരാങ്ങാനീരു ചുണ്ടിന്റെ ഭംഗിയും മൃദുലതയും തിരിച്ചെടുക്കാന്‍ ഉത്തമമാണ്. നശിച്ചുപോയ തൊലിയെ നീക്കം ചെയ്യുന്നതിനൊപ്പം തന്നെ ഒരു 'ബ്ലീച്ചി'ന്റെ ഗുണം നല്‍കാനും നാരങ്ങാനീരിനാകും. തേനിനൊപ്പമോ ആവണക്കെണ്ണയ്‌ക്കൊപ്പമോ ഒക്കെ നാരങ്ങാനീര് ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. കുറഞ്ഞത് പത്ത് മിനുറ്റ് നേരമെങ്കിലും ഇത് കഴുകാതെ സൂക്ഷിക്കുകയും വേണം. 

Follow Us:
Download App:
  • android
  • ios