Asianet News MalayalamAsianet News Malayalam

ഇന്‍ഡോര്‍ പ്ലാന്‍റ് വാടിപ്പോകാതെ സൂക്ഷിക്കാം; ഇതാ ചില ടിപ്‍സ്

കൃത്യമായ വളപ്രയോഗവും ഇന്‍ഡോര്‍ പ്ലാന്‍റിന് ആവശ്യമാണ്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നല്‍കാതിരിക്കണം.
 

how to care our indoor plants tips
Author
Thiruvananthapuram, First Published Sep 29, 2020, 3:14 PM IST

വീട്ടിനകത്ത് ചെടികള്‍ വളര്‍ത്തുമ്പോള്‍ എല്ലായ്‌പ്പോഴും നല്ല ആരോഗ്യത്തോടെ വളരണമെന്നില്ലല്ലോ. വളരെ ആഗ്രഹത്തോടെ മനോഹരമായ പാത്രങ്ങളില്‍  അകത്തളങ്ങളെ അലങ്കരിക്കാനായി വാങ്ങിവെച്ച ചെടികള്‍ ഉണങ്ങിക്കരിയുന്ന കാഴ്ച വിഷമിപ്പിക്കില്ലേ? ചെടികള്‍ സ്ഥിരമായി ഒരേ സ്ഥലത്ത് അനക്കാതെ വെച്ചിരുന്നാല്‍ ശരിയായ വളര്‍ച്ചയുണ്ടാകണമെന്നില്ല. ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തുടക്കം മുതല്‍ ആവശ്യമായ ശ്രദ്ധ നല്‍കണം.

how to care our indoor plants tips

 

അമിതമായ വെള്ളം

വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇലകള്‍ വാടിവരുന്നതും ഇതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം നല്‍കിയാല്‍ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിയുകയും മണ്ണിന്റെ ഉപരിതലത്തില്‍ ഫംഗസ് ബാധയുണ്ടാകുകയും ചെയ്യും.

വെള്ളത്തിന്റെ ദൗര്‍ലഭ്യം

വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാലും ഇലകള്‍ കൊഴിയും. മണ്ണ് വരണ്ടതായി കാണപ്പെടുമ്പോള്‍ വെള്ളം വാര്‍ന്നുപോകുന്ന സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കണം. സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍ക്ക് മണ്ണ് വരണ്ടതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. ബാക്കിയെല്ലാ ചെടികള്‍ക്കും മിതമായ രീതിയില്‍ ഈര്‍പ്പം നിലനിര്‍ത്തണം.

how to care our indoor plants tips

 

നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക

ചെടിച്ചട്ടിക്ക് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അതുപോലെ വാര്‍ന്നുപോയ വെള്ളം താഴെ ശേഖരിച്ച് കെട്ടിനില്‍ക്കാന്‍ ഇടവരരുത്. ചെടിച്ചട്ടി വെച്ചിരിക്കുന്ന ട്രേയില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയണം.

പാത്രവും മണ്ണും

ഒരോ പാത്രത്തില്‍ തന്നെ ദീര്‍ഘകാലം ചെടി വളര്‍ത്തരുത്. ഓരോ വര്‍ഷവും പാത്രത്തിലെ മണ്ണ് മാറ്റി നിറയ്ക്കണം. വലുപ്പമുള്ള പുതിയ പാത്രത്തിലേക്ക് ചെടി മാറ്റുന്നതാണ് നല്ലത്.

how to care our indoor plants tips

 

വളപ്രയോഗം

കൃത്യമായ വളപ്രയോഗവും ഇന്‍ഡോര്‍ പ്ലാന്‍റിന് ആവശ്യമാണ്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നല്‍കാതിരിക്കണം.

സൂര്യപ്രകാശം

ചെടികള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങളുടെ ചെടി ആരോഗ്യമില്ലതാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്.

how to care our indoor plants tips

 

കീടാക്രമണം

മീലിമൂട്ടയും മറ്റ് കീടങ്ങളും ഇന്‍ഡോര്‍ പ്ലാന്റിനെയും ആക്രമിക്കും. കീടങ്ങളെ കണ്ടാല്‍ ചെടികള്‍ മുഴുവന്‍ ഇളംചൂടുവെള്ളത്തില്‍ കഴുകണം. കീടങ്ങള്‍ ആക്രമിച്ച സ്ഥലം മുഴുവന്‍ ചെടികള്‍ക്ക് യോജിക്കുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.

(ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)

Follow Us:
Download App:
  • android
  • ios