Asianet News MalayalamAsianet News Malayalam

അപ്പാര്‍ട്ട്‌മെന്റുകളിലും കമ്പോസ്റ്റ് നിര്‍മിക്കാന്‍ ചില വഴികള്‍

അതുപോലെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കാനുള്ള സംവിധാനവും വാങ്ങാന്‍ കഴിയും. ബാല്‍ക്കണിയിലും കമ്പോസ്റ്റ് നിര്‍മിക്കാനുള്ള സ്ഥലമുണ്ടാക്കാം. 

how to compost in apartments
Author
Thiruvananthapuram, First Published Aug 25, 2020, 10:11 AM IST

നിങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവരാണെങ്കില്‍ അടുക്കളയിലെ മാലിന്യങ്ങള്‍ കളയുന്നത് വലിയ തലവേദന തന്നെയായിരിക്കും. കമ്പോസ്റ്റ് നിര്‍മിക്കാന്‍ വീടിന് പുറത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റിനകത്തും വളരെ പരിമിതമായ സ്ഥലത്ത് തന്നെ അസഹനീയമായ മണമില്ലാതെ കമ്പോസ്റ്റ് നിര്‍മിക്കാനുള്ള വഴിയുണ്ട്.

നഗരങ്ങളില്‍ കമ്പോസ്റ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും സ്വന്തം വീട്ടിനകത്ത് തന്നെ മാലിന്യങ്ങള്‍ ഉപയോഗിച്ച് ചെടികള്‍ക്ക് പോഷകമൂല്യമുള്ള വളം നല്‍കാം. വെള്ളം വാര്‍ന്നുപോകാനും വായുസഞ്ചാരത്തിനുമായി സുഷിരങ്ങളുള്ള പ്ലാസ്റ്റിക് പാത്രമാണ് ആവശ്യം. അതായത് പാത്രത്തിന്റെ മുകളിലും താഴെയും സുഷിരമിടണം. ഇതിലേക്ക് പഴയ വര്‍ത്തമാനപ്പത്രങ്ങളും മണ്ണിരകളും അടുക്കളയിലെ മാലിന്യങ്ങളും നിക്ഷേപിക്കണം. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മണ്ണിരയുടെ പ്രവര്‍ത്തനം കാരണം ചെടികള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ വിസര്‍ജിക്കപ്പെടും.

അതുപോലെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കാനുള്ള സംവിധാനവും വാങ്ങാന്‍ കഴിയും. ബാല്‍ക്കണിയിലും കമ്പോസ്റ്റ് നിര്‍മിക്കാനുള്ള സ്ഥലമുണ്ടാക്കാം. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള പാത്രവും പച്ചക്കറി മാലിന്യങ്ങളും ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനവും മാത്രം മതി. രണ്ട് പാത്രങ്ങള്‍ വെച്ച് കമ്പോസ്റ്റ് നിര്‍മിക്കുന്നതാണ് നല്ലത്. ഒരു പാത്രം നിറയുമ്പോള്‍ മറ്റേത് പ്രയോജനപ്പെടുത്തുന്ന രീതിയാണ് അനുയോജ്യം.

 വൈദ്യുതി ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിക്കാനുള്ള വഴിയുമുണ്ട്. കമ്പോസ്റ്റ് പാത്രങ്ങള്‍ വൈദ്യുതിയാല്‍ പ്രവര്‍ത്തിപ്പിക്കുന്നു. വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് മാലിന്യങ്ങള്‍ വിഘടിപ്പിക്കാനും ഉണക്കാനും ചൂടാക്കാനുമുള്ള സംവിധാനമുണ്ട്. അതിനുശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ അരയ്ക്കുകയും അവസാനം തണുപ്പിച്ച് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പുറത്തെത്തിക്കുകയുമാണ് ഈ വൈദ്യുത കമ്പോസ്റ്റ് ബിന്‍ ചെയ്യുന്നത്. ഈ സംവിധാനത്തിലുള്ള കാര്‍ബണ്‍ ഫില്‍ട്ടറുകളാണ് അസഹനീയമായ മണം ഒഴിവാക്കാന്‍ സഹായിക്കുന്നത്.

Follow Us:
Download App:
  • android
  • ios