Asianet News MalayalamAsianet News Malayalam

മരം നിറയെ പഴങ്ങള്‍ വിളയുന്ന ആപ്രിക്കോട്ട്

നല്ല നീര്‍വാര്‍ച്ചയുള്ളതും അല്‍പം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതുമായ മണ്ണിലാണ് ആപ്രിക്കോട്ട് നന്നായി വളരുന്നത്. ജൈവവളവും ധാരാളം വെള്ളവും ലഭിക്കണം. സാധാരണയായി ആപ്രിക്കോട്ട് വളര്‍ത്തുന്നത് മുകുളനം വഴിയാണ്. പ്ലം, പീച്ച് എന്നിവയുടെ തൈകളാണ് മുകുളനം നടത്താനായി തിരഞ്ഞെടുക്കുന്നത്.

how to grow apricot tree
Author
Thiruvananthapuram, First Published Jun 17, 2020, 2:49 PM IST

ചൂടുള്ള കാലാവസ്ഥയിലും തണുപ്പിലും വളര്‍ന്ന് വിളവ് തരുന്ന പഴവര്‍ഗമാണ് ആപ്രിക്കോട്ട്. പിങ്കും വെളുപ്പും കലര്‍ന്ന നിറത്തിലുള്ള പൂക്കളുള്ള ആപ്രിക്കോട്ട് ചെടി ധാരാളം സൂര്യപ്രകാശവും വെള്ളവും ലഭിച്ചാല്‍ നല്ല വിളവ് തരുന്നതാണ്. മരത്തില്‍ നിന്ന് പറിച്ചെടുത്ത് അതുപോലെ കഴിക്കാനും പാചകം ചെയ്ത് ജാമും ചട്‌നിയും ഉണ്ടാക്കാനും യോജിച്ച പഴമാണിത്.

how to grow apricot tree

 

പൊട്ടാസ്യം, ജീവകം ഇ, കോപ്പര്‍ എന്നിവ അടങ്ങിയ ആപ്രിക്കോട്ട് ഉണക്കി കഴിക്കാവുന്നതാണ്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ്. മിക്കവാറും ചെടികളിലെല്ലാം സ്വപരാഗണം വഴി പ്രജനനം നടക്കും. പ്രധാനപ്പെട്ട ഇനങ്ങളെ പരിചയപ്പെടാം.

ബെര്‍ജെറോണ്‍: മഞ്ഞ നിറത്തിലുള്ള ആപ്രിക്കോട്ട് പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചെടിയാണിത്. നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ വളരാന്‍ ഇഷ്ടപ്പെടുന്നു.

ആപ്രിഗോള്‍ഡ്: വെറും അഞ്ചോ ആറോ അടി ഉയരത്തില്‍ മാത്രം വളരുന്ന കുള്ളന്‍ ഇനമാണിത്. വളരെ പതുക്കെ വളരുന്നതും പൂര്‍ണവളര്‍ച്ചയെത്താന്‍ പത്തുവര്‍ഷത്തോളമെടുക്കുന്നതുമാണ് ഈ ചെടി. വളരെ കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും പാത്രങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഓറഞ്ച് നിറത്തിലുള്ള പഴങ്ങളാണ് ഇവ.

ഫ്‌ളേവര്‍കോട്ട്: മഞ്ഞിനെയും തണുപ്പിനെയും പ്രതിരോധിക്കാന്‍ കഴിവുള്ളയിനമാണിത്. ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള പഴങ്ങളാണിവ.

ഓറഞ്ച്‌റെഡ്: വളരെ നേരത്തേ വിളവെടുക്കാന്‍ കഴിയുന്ന ഇനമാണിത്. ചുവന്ന നിറമാണ് പഴങ്ങള്‍ക്ക്

മസ്‌കറ്റ്: വളരെ വിശേഷപ്പെട്ട രുചിയുള്ള മഞ്ഞ നിറത്തിലുള്ള ഈ ആപ്രിക്കോട്ട് ജൂലൈ മാസത്തിലാണ് വിളവെടുക്കുന്നത്.

നല്‍കാം പരിചരണം

നല്ല നീര്‍വാര്‍ച്ചയുള്ളതും അല്‍പം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതുമായ മണ്ണിലാണ് ആപ്രിക്കോട്ട് നന്നായി വളരുന്നത്. ജൈവവളവും ധാരാളം വെള്ളവും ലഭിക്കണം. സാധാരണയായി ആപ്രിക്കോട്ട് വളര്‍ത്തുന്നത് മുകുളനം വഴിയാണ്. പ്ലം, പീച്ച് എന്നിവയുടെ തൈകളാണ് മുകുളനം നടത്താനായി തിരഞ്ഞെടുക്കുന്നത്.

how to grow apricot tree

 

പ്രൂണ്‍ ചെയ്ത് നല്ല ആകൃതിയില്‍ നിലനിര്‍ത്താവുന്നതാണ്. മരത്തിന് യഥാര്‍ഥത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നതിനേക്കാള്‍ പഴങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഭാരത്താല്‍ ശാഖകള്‍ വളഞ്ഞുപോകാനും സാധ്യതയുണ്ട്. പഴങ്ങള്‍ പറിച്ചുമാറ്റി ശാഖകളുടെ ഭാരം കുറയ്ക്കുകയെന്നതാണ് പോംവഴി. അപ്പോള്‍ കൂടുതല്‍ സൂര്യപ്രകാശം പതിക്കുകയും വായുസഞ്ചാരം കൂടുതല്‍ ലഭിക്കുകയും ചെയ്യും. മരത്തില്‍ അവശേഷിക്കുന്ന ബാക്കിയുള്ള പഴങ്ങള്‍ക്ക് വളരാന്‍ കൂടുതല്‍ സ്ഥലം ലഭിക്കുകയും വലിയ പഴങ്ങളുണ്ടാകുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios