Asianet News MalayalamAsianet News Malayalam

മലബാര്‍ സ്‍പിനാഷ് അഥവാ വഷളച്ചീര, രുചിയില്‍ ഒട്ടും വഷളല്ല...

ഈ ചെടി അലങ്കാരത്തിനായി വളര്‍ത്തുമ്പോള്‍ വീടിന്റെ പ്രധാന കവാടത്തിലും ചെറിയ വാതിലുകളിലുമൊക്കെ പടര്‍ത്താവുന്നതാണ്. തടിച്ചതും മാംസളവുമായ ഇലകള്‍ അടര്‍ത്തിക്കളഞ്ഞ് തണ്ടുകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പ്രൂണ്‍ ചെയ്യാം.

how to grow malabar spinach
Author
Thiruvananthapuram, First Published May 24, 2020, 12:15 PM IST

ബസെല്ല ചീര, മലബാര്‍ നൈറ്റ്‌ഷെയ്ഡ്, മലബാര്‍ സ്‍പിനാഷ് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന വഷളച്ചീര അങ്ങനെ വഷളനൊന്നുമല്ല. ബീറ്റാ കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ജീവകം സി എന്നിവയെല്ലാം അടങ്ങിയ ഈ ചീര വീട്ടില്‍ വളര്‍ത്തിയാല്‍ തോരനും കറിയും ബജിയുമെല്ലാം ഉണ്ടാക്കാന്‍ ഉഗ്രന്‍! അലങ്കാരച്ചെടിയായും വളര്‍ത്താറുണ്ട്.

how to grow malabar spinach

 

തണ്ടു മുറിച്ച് നട്ടും വിത്ത് പാകിയും വഷളച്ചീര നടാവുന്നതാണ്. മഴക്കാലമാണ് വരാന്‍ പോകുന്നത്. 30 സെ.മീ നീളമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് 45 സെ.മീ അകലത്തില്‍ നടാം. ഇത്തിരി കമ്പോസ്റ്റും ചാണകവും ഇട്ടുകൊടുത്താല്‍ മതി.

ഈര്‍പ്പം കുറഞ്ഞ സ്ഥലത്താണ് വഷളച്ചീര വളരാന്‍ ഇഷ്ടപ്പെടുന്നത്. ഇതിന്റെ കടുംപച്ചനിറമുള്ള ഇലകള്‍ ചീരയെപ്പോലെ തോന്നിപ്പിക്കുമെങ്കിലും ഇത് ശരിക്കും മരങ്ങളില്‍ കയറിക്കയറി വളര്‍ന്നുപോകുന്ന ഇനം ചെടിയാണ്. 32 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും തഴച്ചു വളരുന്ന ചെടിയാണിത്. തണുപ്പുള്ള കാലാവസ്ഥയില്‍ പതുക്കെയേ വളരുകയുള്ളു. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 നും 6.8 നും ഇടയിലായിരിക്കുന്നതാണ് വഷളച്ചീര വളര്‍ത്താന്‍ അനുയോജ്യം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്.

how to grow malabar spinach

 

ഈ ചെടി അലങ്കാരത്തിനായി വളര്‍ത്തുമ്പോള്‍ വീടിന്റെ പ്രധാന കവാടത്തിലും ചെറിയ വാതിലുകളിലുമൊക്കെ പടര്‍ത്താവുന്നതാണ്. തടിച്ചതും മാംസളവുമായ ഇലകള്‍ അടര്‍ത്തിക്കളഞ്ഞ് തണ്ടുകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പ്രൂണ്‍ ചെയ്യാം. തണുപ്പുള്ള സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ ഏകദേശം ആറ് ആഴ്ചയോളം ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്നതാണ് നല്ലത്. മഞ്ഞിന്റെ കണിക പോലുമില്ലാതെ മണ്ണില്‍ ചൂട് നിലനില്‍ക്കുമ്പോള്‍ മാറ്റിനടാവുന്നതാണ്.

സൂപ്പുകളിലും കറികളിലും മലബാര്‍ ചീര ഉപയോഗിക്കുന്നു. ചെറുനാരങ്ങയുടെയും കുരുമുളകിന്റെയും രുചിയോടൊപ്പം ഈ ഇലയും ചേര്‍ത്താല്‍ സ്വാദ് കൂടും.

Follow Us:
Download App:
  • android
  • ios