Asianet News MalayalamAsianet News Malayalam

ഇത് പാണ്ടച്ചെടിയാണ്‌; വീട്ടിനകത്തും പുറത്തും വളര്‍ത്താന്‍ അനുയോജ്യം

വസന്തകാലത്തും വേനല്‍ക്കാലത്തും ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കില്‍ വീടിന് വെളിയിലേക്ക് വളര്‍ത്താവുന്നതാണ്. പക്ഷേ, ഉച്ചയ്ക്കുള്ള കടുത്ത വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. വേനല്‍ക്കാലത്താണ് വളപ്രയോഗം അനിവാര്യം.

how to grow panda plant
Author
Thiruvananthapuram, First Published Jul 28, 2020, 9:50 AM IST

കുട്ടികളുടെ മുറിയില്‍ വളര്‍ത്താന്‍ യോജിച്ച ചെടിയാണിത്. കലാഞ്ചിയ എന്ന ചെടിയെപ്പറ്റി എല്ലാവര്‍ക്കും അറിയാം. ഈ ചെടിയുടെ കുടുംബത്തില്‍ നൂറില്‍ക്കൂടുതല്‍ ഇനങ്ങളുണ്ട്. കലാഞ്ചിയ ടൊമെന്റോസ ( Kalanchoe Tomentosa) എന്നാണ് പാണ്ടച്ചെടിയുടെ ശാസ്ത്രനാമം. ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറത്തിലുള്ള അടയാളങ്ങള്‍ ഇലകളുടെ അറ്റത്ത് കാണപ്പെടുന്നു. പാണ്ടയുടെ രോമങ്ങളാണോയെന്ന് തോന്നുന്ന രീതിയില്‍ വെളുത്ത രോമങ്ങള്‍ പോലുള്ള വളര്‍ച്ച ഇലകളില്‍ കാണപ്പെടുന്നതുകൊണ്ടാണ് പാണ്ടച്ചെടി (Panda plant) എന്ന പേര് ഈ ചെടിക്ക് നല്‍കാന്‍ കാരണം.

ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍ ഒന്നോ രണ്ടോ അടി ഉയരത്തില്‍ മാത്രമേ വളരുകയുള്ളൂ. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കണം. വെള്ളം നനയ്ക്കുന്ന ഇടവേളകളില്‍ മണ്ണ്‌  ഉണങ്ങിയിരിക്കണം. മുഴുവന്‍ സമയം ഈര്‍പ്പമുണ്ടാകരുതെന്നര്‍ഥം. സക്കുലന്റ് വര്‍ഗമായതുകൊണ്ട് വെള്ളം വളരെ കുറച്ച് മാത്രം മതി.

how to grow panda plant

വസന്തകാലത്തും വേനല്‍ക്കാലത്തും ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കില്‍ വീടിന് വെളിയിലേക്ക് വളര്‍ത്താവുന്നതാണ്. പക്ഷേ, ഉച്ചയ്ക്കുള്ള കടുത്ത വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. വേനല്‍ക്കാലത്താണ് വളപ്രയോഗം അനിവാര്യം.

കലാഞ്ചിയ പാണ്ടച്ചെടി വീട്ടിനകത്ത് വളര്‍ത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ചെലവ് വളരെ കുറവുമാണ്. മണല്‍ കലര്‍ന്ന പോട്ടിങ്ങ് മിശ്രിതമാണ് നല്ലത്. പുതിയ വേരുകള്‍ ഉണ്ടായ ശേഷം ഇലകള്‍ മുളച്ച് വരുമ്പോള്‍ പുതിയ പാത്രത്തിലേക്ക് പറിച്ചു മാറ്റി നടാവുന്നതാണ്. ഇന്‍ഡോര്‍ ആയി വളര്‍ത്തുമ്പോള്‍ പൂക്കള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ.

Follow Us:
Download App:
  • android
  • ios