Asianet News MalayalamAsianet News Malayalam

ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ ഇഷ്‍ടംപോലെ പൂക്കള്‍ തരുന്ന ചെടി; പെന്റാസ് വളര്‍ത്താം പൂന്തോട്ടത്തില്‍

അല്‍പം ചൂടുള്ള കാലാവസ്ഥയില്‍ വീടിന് പുറത്ത് നന്നായി വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്. വീട്ടിനകത്തും കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ വളര്‍ത്താവുന്നതാണ്. പുതിയ ഇനങ്ങള്‍ ചെറുതും വളര്‍ത്താന്‍ എളുപ്പവുമാണ്. തണുപ്പുള്ള സ്ഥലത്തേക്കാള്‍ അല്‍പം ചൂട് കിട്ടുന്ന സ്ഥലത്ത് വളര്‍ത്തിയാല്‍ മതി.

how to grow pentas in home
Author
Thiruvananthapuram, First Published Jun 29, 2020, 8:58 AM IST

കൂട്ടമായി വളരുന്ന മനോഹരമായ ചെറിയ പൂക്കള്‍. വെള്ളയും പിങ്കും ചുവപ്പും പര്‍പ്പിളും നിറങ്ങളില്‍ അഞ്ചിതളുകളോട് കൂടി പൂന്തോട്ടങ്ങളില്‍ വിടര്‍ന്നുനില്‍ക്കുന്ന പെന്‍റാസ എന്ന ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ ഇഷ്‍ടം പോലെ പൂക്കള്‍ തരും. ചിത്രശലഭങ്ങളെ ആകര്‍ഷിക്കാന്‍ പറ്റിയ അനുകൂലനങ്ങളാണ് ഈ പൂക്കള്‍ക്കുള്ളത്. പൂച്ചെടികളോട് താല്‍പര്യമുള്ള ആര്‍ക്കും എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. വിവിധ ഇനങ്ങളിലും ഈ ചെടികള്‍ ലഭ്യമാണ്.

how to grow pentas in home

 

ഗ്രാഫിറ്റി ലിപ്‌സിറ്റിക്: ഏകദേശം 12 ഇഞ്ച് വലുപ്പത്തില്‍ വളരുന്ന ചെടിയാണിത്. മനോഹരമായ പിങ്ക് പൂക്കളാണ് ഈ ചെടിക്ക്.

ഗ്രാഫിറ്റി റെഡ് ലെയ്‌സ്: ഒരു അടി ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ രണ്ട് വര്‍ണങ്ങളുടെ സങ്കലനമുള്ള പൂക്കളാണുള്ളത്. പൂക്കള്‍ ചുവന്ന നിറത്തിലാണെങ്കിലും വെള്ള നിറത്തിലുള്ള മധ്യഭാഗം ചുവപ്പിന് നല്ല ആകര്‍ഷകത്വം നല്‍കുന്നു.

നേര്‍ത്തേണ്‍ ലൈറ്റ് ലാവെന്‍ഡര്‍: വലുതായി വളരുന്ന ചെടിയാണിത്. 4 അടി ഉയരത്തില്‍ എത്തും. പിങ്കും ലാവെന്‍ഡര്‍ നിറവും യോജിച്ച ഇവയുടെ പൂക്കള്‍ അല്‍പം തണുത്ത കാലാവസ്ഥയിലും അതിജീവിക്കും.

കാലിഡോസ്‌കോപ്പ് ആപ്പിള്‍ബ്ലോസം: 18 ഇഞ്ച് ഉയരത്തില്‍ വളരുന്ന ഇനമാണിത്. ഇളം പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇവയ്ക്ക്.

വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

ഈര്‍പ്പമുള്ള മണ്ണാണ് ഇഷ്ടമെങ്കിലും മിതമായ ഉണങ്ങിയ മണ്ണിലും ചെടി വാടാതെ നിലനില്‍ക്കും. അതായത് നിങ്ങള്‍ അവധിദിനങ്ങളില്‍ ഒരു ദിവസം വീട്ടില്‍ ഇല്ലെങ്കിലും ചെടി പ്രശ്‌നമില്ലാതെ വളരും. എന്നിരുന്നാലും നല്ല ആരോഗ്യത്തോടെ വളരാന്‍ മണ്ണില്‍ കൃത്യമായി ഈര്‍പ്പം നിലനിര്‍ത്തണം.

അല്‍പം ചൂടുള്ള കാലാവസ്ഥയില്‍ വീടിന് പുറത്ത് നന്നായി വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്. വീട്ടിനകത്തും കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ വളര്‍ത്താവുന്നതാണ്. പുതിയ ഇനങ്ങള്‍ ചെറുതും വളര്‍ത്താന്‍ എളുപ്പവുമാണ്. തണുപ്പുള്ള സ്ഥലത്തേക്കാള്‍ അല്‍പം ചൂട് കിട്ടുന്ന സ്ഥലത്ത് വളര്‍ത്തിയാല്‍ മതി.

ആകര്‍ഷകമായ പൂക്കളുണ്ടാകാന്‍ ആവശ്യത്തിന് സൂര്യപ്രകാശം വേണം. ആറ് മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലത്താവണം ചെടി നടുന്നത്. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്താണ് പൂക്കള്‍ കുറയുന്നത്.

how to grow pentas in home

 

തണ്ടുകള്‍ മുറിച്ച് നട്ട് വളര്‍ത്താവുന്നതാണ്. കുറച്ച് ഇലകളോടുകൂടിയ തണ്ട് മുറിച്ചെടുത്ത് താഴെയുള്ള രണ്ട് ഇലകള്‍ ഒഴിവാക്കുക. ആവശ്യമെങ്കില്‍ വേര് പിടിപ്പിക്കാന്‍ ഹോര്‍മോണില്‍ മുക്കിവെക്കാം.

പോട്ടിങ്ങ് മിശ്രിതത്തില്‍ ഈര്‍പ്പം നിലനിര്‍ത്തിയശേഷം ഈ തണ്ടുകള്‍ മണ്ണില്‍ നടാവുന്നതാണ്. വേര് പിടിക്കുന്നതുവരെ തണലുള്ള സ്ഥലത്ത് വെക്കുന്നതാണ് നല്ലത്.

മണ്ണിന് മുകളിലുള്ള ഭാഗത്ത് പുതിയ ഇലകള്‍ വരുമ്പോള്‍ വേരോട്ടം നന്നായി നടക്കുന്നുണ്ടെന്ന് മനസിലാക്കാം. വേര് പിടിച്ചുകഴിഞ്ഞാല്‍ തോട്ടത്തിലെ മണ്ണിലേക്ക് നേരിട്ടോ അല്ലെങ്കില്‍ വലിയ പാത്രങ്ങളിലേക്കോ മാറ്റി നടാവുന്നതാണ്.

Follow Us:
Download App:
  • android
  • ios