Asianet News MalayalamAsianet News Malayalam

'പൂക്കള്‍ അറിയുന്നില്ലല്ലോ ലോക്ക്ഡൗണാണെന്ന്, അത് പുഷ്പിച്ചുകൊണ്ടേയിരിക്കുന്നു '

'ഈ ചെടികള്‍ വളര്‍ന്ന് പൂവിട്ടുകൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ ഷോപ്പ് അടച്ച ദിവസം ഫാമില്‍ നിന്നും ലണ്ടനിലേക്ക് പൂക്കള്‍ കയറ്റി അയച്ചു. അതുവഴി പോകുന്ന ആര്‍ക്കും പൂക്കള്‍ നല്‍കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു' ബിസോണി പറയുന്നു.

lock down crisis in flower farm business
Author
London, First Published May 4, 2020, 9:34 AM IST

ഇലക്ട്രിക് ഡെയ്‌സിയുടെ പൂക്കള്‍ വ്യാവസായികമായി വില്‍പ്പന ചെയ്യുന്ന ലണ്ടനില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ കച്ചവടം വഴിമുട്ടി. പക്ഷേ, മനോഹരമായ പൂക്കള്‍ തോട്ടങ്ങളില്‍ വിരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഹോസ്പിറ്റലിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി പൂക്കള്‍ സംഭാവന നല്‍കുകയാണിവര്‍.

വടക്കന്‍ ലണ്ടനിലെ ഹാംപ്‌സ്റ്റെഡിലെ പുതുതായി തുറന്ന ഷോപ്പിലേക്കായിരുന്നു ഇലക്ട്രിക് ഡെയ്‌സിയുടെ പൂക്കള്‍ വില്‍പ്പനക്കെത്തിയിരുന്നത്. മാനേജിങ്ങ് ഡയറക്ടറായ ഫിയോണ ഹാസര്‍ ബിസോണി പറയുന്നത് 'ഈ ഷോപ്പ് ആരംഭിച്ചത് ഫെബ്രുവരി മുതലാണ്. ലോക്ക്ഡൗണ്‍ കാരണം മാര്‍ച്ച് 17 -ന്  അടയ്ക്കുമ്പോള്‍ വില്‍ക്കാന്‍ കഴിയാത്ത ധാരാളം പൂക്കളുണ്ടായിരുന്നു. പൂക്കള്‍ക്ക് അറിയില്ലല്ലോ ഞങ്ങള്‍ ലോക്ക്ഡൗണിലാണെന്ന സത്യം'

'ഈ ചെടികള്‍ വളര്‍ന്ന് പൂവിട്ടുകൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ ഷോപ്പ് അടച്ച ദിവസം ഫാമില്‍ നിന്നും ലണ്ടനിലേക്ക് പൂക്കള്‍ കയറ്റി അയച്ചു. അതുവഴി പോകുന്ന ആര്‍ക്കും പൂക്കള്‍ നല്‍കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു' ബിസോണി പറയുന്നു.

ഡച്ച് വിപണി ഈ പ്രതിസന്ധി എങ്ങനെ അതിജീവിച്ചുവെന്ന് ഇവര്‍ മനസിലാക്കിയത് ഒരു ലേഖനത്തിലൂടെയായിരുന്നു. അപ്പോള്‍ മുതല്‍ പൂക്കളുടെ ബൊക്കെ നിര്‍മിച്ച് റോയല്‍ യുനെറ്റഡ് ഹോസ്പിറ്റലിലെ ജോലിക്കാര്‍ക്ക് നല്‍കി. മറ്റുള്ള പ്രധാനപ്പെട്ട ജോലിക്കാര്‍ക്ക് ലഭിച്ച പൂക്കളെല്ലാം ശവസംസ്‌കാരച്ചടങ്ങുകള്‍ക്കായി അവര്‍ തന്നെ സംഭാവന ചെയ്തു.

'ഹോസ്പിറ്റലിലെ ഡോക്ടറെ ഞങ്ങള്‍ നേരിട്ട് കണ്ട് സംസാരിച്ചു. പൂക്കള്‍ ആവശ്യമുള്ള ആര്‍ക്കും ഞങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നു' ബിസോണി പറയുന്നു.

ഹോസ്പിറ്റിലിലെ കോവിഡ് വാര്‍ഡിലെ ഡോക്ടര്‍ ബെഞ്ചമില്‍ ക്ലേടണ്‍ ബിസോണിയോട് പറയുന്നത് ഇതാണ്, 'പൂക്കള്‍ ഞങ്ങള്‍ക്ക് പ്രചോദനമായിരുന്നു. താങ്കളുടെ നല്ല മനസിന് നന്ദിയുണ്ട്'

ബിസോണി ആറു വര്‍ഷമായി പൂക്കള്‍ വളര്‍ത്തി വില്‍പ്പന നടത്തുന്നു. ലോക്ക്ഡൗണ്‍ കാരണം പൂക്കളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇവര്‍ ഇപ്പോഴത്തെ തന്റെ ആഗഹം പങ്കുവെക്കുന്നു. 'റോസാച്ചെടികള്‍ക്ക് വളമിട്ടുകൊടുത്തിരിക്കുകയാണ്. ജൂണ്‍ ആയാല്‍ റോസാപ്പൂക്കള്‍ വിളവെടുത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്ക് കൂടുതല്‍ ബൊക്കെകള്‍ നല്‍കണമെന്നുണ്ട്'

സമീപഭാവിയില്‍ ഇവരുടെ ഷോപ്പിന് എന്തു സംഭവിക്കുമെന്ന് ഒരു നിശ്ചയവുമില്ല. 'സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് കാത്തിരുന്ന് കാണാം. ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നത് ഏണിയും പാമ്പും പോലെയുള്ള ഒരു കളിയാണ്. നിങ്ങള്‍ക്ക് ഏണി വഴി ഉയര്‍ച്ചയുടെ പടവുകള്‍ കയറാം. അപ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. പക്ഷേ, പാമ്പ് വഴി തിരിച്ചുവരേണ്ടിവരുന്നതെന്ന് എപ്പോഴാണെന്ന് കരുതിയിരിക്കേണ്ടിയിരിക്കുന്നു' ബിസോണി തന്റെ പുഷ്പ വിപണിയുടെ അവസ്ഥ വ്യക്തമാക്കുന്നു.

 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios