നേരിട്ടുള്ള പ്രകാശം ആവശ്യമില്ലെങ്കിലും ജനലിനരികില്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് വളര്‍ത്തുന്നതാണ് നല്ലത്. രാവിലെയുള്ള സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.
പലയിനം പന്നല്‍ച്ചെടികളും വീട്ടിനുള്ളില്‍ വളര്‍ത്താന്‍ ഏറെ യോജിച്ചതാണ്. അല്പം പരിചരണം നല്കിയാല് വീട്ടിനുള്ളില്‍ പച്ചപ്പിന്റെ കുളിര്മയുണ്ടാക്കാന് സഹായിക്കുന്നതാണ് ഫേണ്‍ വര്‍ഗത്തില്‍പ്പെട്ട എല്ലാ സസ്യങ്ങളും. മെയ്ഡന്‍ ഹെയര്‍ (Maidenhair fern) ഫേണ്‍ വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ മണ്ണിലെ ഈര്‍പ്പവും ആര്‍ദ്രതയുമാണ് കാര്യമായി ശ്രദ്ധിക്കേണ്ടത്. വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ ഉയര്‍ന്ന അളവില്‍ വളപ്രയോഗം നടത്തേണ്ട ആവശ്യമില്ല. മിതമായ പരിചരണം മാത്രം നല്കി എങ്ങനെ വളര്‍ത്താം?
മണ്ണ് വരണ്ടുപോകാന്‍ ഇടയാക്കരുത്. അതുപോലെ ഫേണ്‍ ചെടിയുടെ വേരുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കാനും അനുവദിക്കരുത്. സാധാരണ 21 ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ അന്തരീക്ഷ താപനിലയുള്ള മുറിയിലാണ് മെയ്ഡന്‍ ഹെയര്‍ ഫേണ്‍ ആരോഗ്യത്തോടെ വളരുന്നത്.
നേരിട്ടുള്ള പ്രകാശം ആവശ്യമില്ലെങ്കിലും ജനലിനരികില്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് വളര്‍ത്തുന്നതാണ് നല്ലത്. രാവിലെയുള്ള സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. പക്ഷേ കൂടുതല്‍ വെയില് ലഭിക്കുന്നതിനനുസരിച്ച് ചെടി ഉണങ്ങിപ്പോകും.
ചില ഇലകളില്‍ ബ്രൗണ്‍ നിറമുണ്ടാകുന്നത് സാധാരണയാണ്. വല്ലപ്പോഴും മാത്രമുണ്ടാകുന്ന നിറമാറ്റമാണെങ്കില് ചെടിക്ക് ഹാനികരമല്ല. അമിതമായ തണുപ്പുള്ള സ്ഥലത്തു നിന്നും അതുപോലെ തന്നെ അമിതമായ ചൂടുള്ള സ്ഥലത്തു നിന്നും ചെടി വളരുന്ന പാത്രം മാറ്റി നോക്കിയാല്‍ മതി.
വളരെ നേര്‍പ്പിച്ച വളം മാത്രം വേനല്‍ക്കാലത്ത് നല്‍കിയാല്‍മതി. ചെടി വാടിയതായി കാണപ്പെട്ടാല്‍ ഇലകള്‍ ചെറുതായി മുറിച്ച് മണ്ണില്‍ നിന്ന് അല്‍പ്പം മാത്രം മുകളിലായി വെട്ടിയൊരുക്കി നിര്‍ത്തി ചെടിക്ക് പുതുജീവന്‍ നല്‍കാം. പുതുതായി പാത്രത്തിലേക്ക് മാറ്റിനട്ട പന്നച്ചെടിയാണെങ്കില് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള സമയം നല്‍കണം. നാലോ ആറോ മാസത്തിനുശേഷം മാത്രമാണ് നേര്‍പ്പിച്ച ലായനിരൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നത്. പക്ഷേ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതായി തോന്നിയാല്‍ അതിനുമുമ്പ് വളപ്രയോഗം നടത്താം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 12, 2021, 3:25 PM IST
Post your Comments