Asianet News MalayalamAsianet News Malayalam

റോസാച്ചെടിയുടെ ഇലകള്‍ മഞ്ഞനിറം ബാധിച്ച് കൊഴിയാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം

കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ ചെടിയുടെ ചുവട്ടില്‍ കെട്ടിക്കിടക്കാം. സൂര്യപ്രകാശം ഈ വെള്ളത്തില്‍ തട്ടിയാല്‍ ചൂട് പ്രതിഫലിപ്പിച്ച് ചെടിയുടെ ചുവട്ടിലുള്ള ഇലകള്‍ ചൂടാകും. അങ്ങനെയും ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കാം. മണ്ണില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

why rose leaves become yellow
Author
Thiruvananthapuram, First Published May 22, 2020, 3:56 PM IST

പൂന്തോട്ടത്തില്‍ സ്‌നേഹിച്ച് വളര്‍ത്തി വരുന്ന റോസാച്ചെടിയിലെ ഇലകള്‍ മഞ്ഞനിറത്തിലാകുമ്പോള്‍ ഇത്തിരി അസ്വസ്ഥത തോന്നാറില്ലേ? ഇതിന്റെ കാരണം അറിഞ്ഞാല്‍ നിങ്ങള്‍ക്ക് തന്നെ പ്രശ്‌നം പരിഹരിച്ച് നല്ല ആരോഗ്യമുള്ള ചെടികള്‍ വളര്‍ത്തി ഭംഗിയുള്ള പനിനീര്‍പ്പൂക്കളുണ്ടാക്കാം. ചെടികളുടെ താഴെയുള്ള ഭാഗത്തെ ഇലകള്‍ മുകളിലുള്ള ഇലകളാല്‍ മറയ്ക്കപ്പെടുമ്പോള്‍ ആവശ്യമുള്ള സൂര്യപ്രകാശം ലഭിക്കാതെ വരികയും മഞ്ഞനിറമാകുകയും ചെയ്യാറുണ്ട്.

why rose leaves become yellow

 

അതുപോലെ ചെടികള്‍ എന്തെങ്കിലും സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ ഇലകള്‍ മഞ്ഞനിറമാകും. അതായത് ചിലപ്പോള്‍ ചൂട് കൂടിയ സാഹചര്യമാകാം. റോസാച്ചെടിയുടെ താഴെയുള്ള ഭാഗത്ത് വളരുന്ന മണ്ണില്‍ നിന്നും ചൂട് വമിക്കാനുള്ള സാധ്യതയുണ്ട്. ഇത് മറ്റൊരു തരത്തിലുള്ള സമ്മര്‍ദ്ദമാണ്. പുതയിടാന്‍ ഇരുണ്ട നിറത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാലും ചൂട് പ്രതിഫലിപ്പിക്കും. ചെടിയുടെ ചുവട്ടില്‍ എപ്പോഴും ഇരുണ്ടതല്ലാത്ത വസ്തുക്കള്‍ കൊണ്ട് പുതയിടണം.

കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ ചെടിയുടെ ചുവട്ടില്‍ കെട്ടിക്കിടക്കാം. സൂര്യപ്രകാശം ഈ വെള്ളത്തില്‍ തട്ടിയാല്‍ ചൂട് പ്രതിഫലിപ്പിച്ച് ചെടിയുടെ ചുവട്ടിലുള്ള ഇലകള്‍ ചൂടാകും. അങ്ങനെയും ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കാം. മണ്ണില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

why rose leaves become yellow

 

കൂടുതല്‍ വളപ്രയോഗം നടത്തിയാലും ഇലകള്‍ മഞ്ഞനിറമാകും. അതുപോലെ നൈട്രജന്‍, മഗ്നീഷ്യം, അയേണ്‍ എന്നിവയുടെ അഭാവത്താലും ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കും. നന്നായി പരിചരിച്ചാല്‍ ഇലകള്‍ക്ക് പച്ചനിറം ലഭിക്കുകയും കൊഴിഞ്ഞുപോകാതിരിക്കുകയും ചെയ്യും.

കീടാക്രമണം ഉണ്ടായാലും ഇലകള്‍ മഞ്ഞനിറമാകും. കാരണം കണ്ടെത്തി ആവശ്യമായ രീതിയില്‍ പരിചരിച്ചാല്‍ ഇലകള്‍ കൊഴിയുന്നത് ഒഴിവാക്കാം. രാവിലെയോ വൈകുന്നേരമോ ചെടിക്ക് വെള്ളമൊഴിച്ചാല്‍ മതി. അമിതമായി വെയിലുള്ള ദിവസത്തില്‍ നല്ല ശുദ്ധജലം ചെടിക്ക് മുകളില്‍ ഒഴിച്ച് സാവധാനത്തില്‍ കുലുക്കുന്നത് നല്ലതാണ്.

റോസ് നന്നായി വളരാന്‍ ചില ടിപ്‌സ്

why rose leaves become yellow

 

മണ്ണില്‍ അസിഡിറ്റി നിലനിര്‍ത്താന്‍ ചായച്ചണ്ടി ചേര്‍ക്കാവുന്നതാണ്. ചട്ടിയില്‍ മണ്ണും മണലും കമ്പോസ്റ്റും തുല്യ അളവില്‍ എടുക്കണം.

ചെടികള്‍ക്ക് കാത്സ്യത്തിന്റെ അഭാവം പരിഹരിക്കാന്‍ മുട്ടത്തോട്ട് വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് ചേര്‍ക്കാം.

പൊട്ടാസ്യത്തിന്റെ അഭാവമില്ലാതാക്കാന്‍ പഴത്തൊലി ഉണക്കിപ്പൊടിച്ച് ആഴ്ചയില്‍ ഒരിക്കല്‍ നല്‍കാം.

ഇറച്ചി കഴുകിയ വെള്ളം നല്‍കിയാല്‍ നിറയെ പൂക്കളുണ്ടാകും.

Follow Us:
Download App:
  • android
  • ios