Published : Jun 13, 2025, 05:26 AM ISTUpdated : Jun 13, 2025, 11:39 PM IST

അഹമ്മദാബാദ് വിമാന ദുരന്തം; സംഭവിച്ചത് അറിയില്ല, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

Summary

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണം മുന്നൂറിനോട് അടുക്കുകയാണ്. നിലവിൽ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ കാണും. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും.

Ahmedabad Plane crash

11:39 PM (IST) Jun 13

അഹമ്മദാബാദ് വിമാന ദുരന്തം; സംഭവിച്ചത് അറിയില്ല, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

മറ്റുള്ളവരെപ്പോലെ എന്താണ് സംഭവിച്ചെന്ന് ടാറ്റാ ഗ്രൂപ്പിനും അറിയില്ലെന്ന് എൻ ചന്ദ്രശേഖരൻ പറഞ്ഞു.

Read Full Story

10:47 PM (IST) Jun 13

ഇറാൻ -ഇസ്രയേൽ സംഘർഷം ആരും ആഗ്രഹിക്കുന്നില്ല; ചർച്ചയിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

നിലവിൽ ഇറാനിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

Read Full Story

10:19 PM (IST) Jun 13

ഇറാനിൽ വീണ്ടും ആക്രമണം; ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകൾ

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേംമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.

 

Read Full Story

09:51 PM (IST) Jun 13

ഇത് ഇന്ത്യൻ വിജയം - തീപിടിത്തമുണ്ടായ സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503-നെ നിയന്ത്രണത്തിലാക്കി; ഇനി ഉൾക്കടലിലേക്ക് നീക്കും

ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്

Read Full Story

09:20 PM (IST) Jun 13

പാലക്കാട് കണ്ണംകുളത്ത് ഓട്ടോ ഡ്രൈവർ സ്റ്റാൻ്റിൽ നിൽക്കെ കുഴഞ്ഞു വീണ് മരിച്ചു

ഓട്ടോറിക്ഷ ഡ്രൈവറായ ബിജു കണ്ണംകുളം ഓട്ടോ സ്റ്റാൻഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.

Read Full Story

08:29 PM (IST) Jun 13

കനത്തമഴയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പൊലീസുകാർക്ക് പരിക്ക്

പത്തനാപുരം കടയ്ക്കാമൺ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

Read Full Story

08:27 PM (IST) Jun 13

നരഭോജി കടുവ കരുവാരക്കുണ്ടിൽ തന്നെ; കടുവയുടെ ദൃശ്യങ്ങൾ വീണ്ടും ക്യാമറയിൽ പതിഞ്ഞു

കടുവയുടെ ദൃശ്യങ്ങൾ വീണ്ടും ക്യാമറയിൽ പതിഞ്ഞു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്.

Read Full Story

08:24 PM (IST) Jun 13

ഇസ്രയേലിൻ്റേത് ഭീഷണി, ഇറാൻ്റേത് പ്രതിരോധമെന്നും മുസ്ലിം ലീഗ്; മുഖ്യമന്ത്രിക്കെതിരെയും വിമർശനം

ഇറാനെതിരെ ആക്രമണം നടത്തിയ ഇസ്രയേൽ നിലപാട് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് മുസ്ലിം ലീഗ്

Read Full Story

07:48 PM (IST) Jun 13

കനത്ത മഴ തുടരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കിയിലും കാസർകോടും ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ട‍മാർ

ഈ സാഹചര്യത്തിൽ ജില്ലയിലെ ജലവിനോദങ്ങളും, സാഹസിക വിനോദങ്ങളും നിരോധിച്ചതായി കളക്ടർ അറിയിച്ചു.

Read Full Story

07:02 PM (IST) Jun 13

സ്‌കൂൾ വിദ്യാർത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരൻ്റെ ക്രൂര മർദ്ദനം; കോഴിക്കോട് അക്രമത്തിനിരയായത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ബസ് ജീവനക്കാർ മർദ്ദിച്ചു

Read Full Story

06:56 PM (IST) Jun 13

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരൻ ഓടിച്ച കാറിടിച്ച് അപകടം; ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റു

കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബാങ്ക് ജീവനക്കാരി രാജിക്കാണ് പരിക്കേറ്റത്.

Read Full Story

06:30 PM (IST) Jun 13

റെഡ് അലർട് - 2 ദിവസം അവധി - ട്യൂഷൻ സെൻ്ററുകളും മദ്രസകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് കാസർകോട് കളക്ടർ

അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ അടുത്ത 2 ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Read Full Story

06:11 PM (IST) Jun 13

നിര്‍ണായക സ്ഥിരീകരണം; തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം

സംഭവസ്ഥലത്ത് നിന്ന് തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു.

Read Full Story

05:44 PM (IST) Jun 13

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; സ്വിഫ്റ്റ് കാർ നൽകിയ യുവാവ് ഉൾ‌പ്പെടെ മൂന്നു പേർ കൂടി അറസ്റ്റിൽ

അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read Full Story

05:19 PM (IST) Jun 13

ശമ്പളത്തിൽ 5% വർധന, രണ്ട് മാസത്തെ മുൻകാല പ്രാബല്യം; 3750 രൂപ വരെ ശമ്പള വർധന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമംഗങ്ങൾക്ക്

മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും കൈകാര്യം ചെയ്യുന്ന ടീമംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചു

Read Full Story

05:01 PM (IST) Jun 13

അതിതീവ്ര മഴ, റെഡ് അലർട്ട്; നാളെയും മറ്റന്നാളും സ്പെഷ്യൽ ക്ലാസുകൾ പാടില്ല, അങ്കണവാടികളും ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കരുത്; കണ്ണൂർ കളക്ടറുടെ നിർദേശം

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ ജൂൺ 14, 15 തീയ്യതികളിൽ പ്രവർത്തിക്കരുതെന്നാണ് കണ്ണൂർ കലക്ടറുടെ നിര്‍ദേശം.

Read Full Story

04:21 PM (IST) Jun 13

ഇടുക്കിയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണം - ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

പീരുമേട് വനത്തിനുള്ളിലുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Read Full Story

04:08 PM (IST) Jun 13

പാലക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Read Full Story

04:07 PM (IST) Jun 13

ജാതി അധിക്ഷേപം പതിവ്, പലവട്ടം താക്കീതിലൊതുങ്ങി; ഒരു വർഷത്തിനിടെ രണ്ടാം സസ്പെൻഷൻ; പവിത്രനെ പിരിച്ചുവിട്ടേക്കും

വിമാന ദുരന്തത്തിൽ കേരളത്തിൻ്റെ നോവായി മാറിയ രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രൻ സമാനമായ അധിക്ഷേപം മുൻപും നടത്തി നടപടി നേരിട്ടിരുന്നു

Read Full Story

03:32 PM (IST) Jun 13

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം, ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച് ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം

Read Full Story

03:10 PM (IST) Jun 13

വ്യാജ ലഹരി കേസ് - ലിവിയയുടെ അറസ്റ്റിൽ പ്രതികരിച്ച് ഷീല സണ്ണി; 'എല്ലാം ചെയ്‌തത് തൻ്റെ ഇറ്റലി യാത്ര മുടക്കാനാവും'

ചാലക്കുടി വ്യാജ ലഹരി കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ലിവിയയുടെ അറസ്റ്റിൽ പ്രതികരിച്ച് ഷീല സണ്ണി

Read Full Story

03:01 PM (IST) Jun 13

ഇറാനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം - ഒമ‍ർ അബ്ദുള്ള

ഇറാനിലുള്ള കശ്മീ‍ർ സ്വദേശികളായ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ഒമ‍ർ അബ്ദുള്ള നിർദ്ദേശിച്ചു

Read Full Story

02:52 PM (IST) Jun 13

രഞ്ജിതക്കെതിരെ അധിക്ഷേപം - സസ്പെൻഷനിൽ ഒതുങ്ങില്ല, ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കഠിനമായ നടപടിയുണ്ടാകുമെന്ന് മന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡപ്യൂട്ടി തഹസിൽദാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി

Read Full Story

02:47 PM (IST) Jun 13

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതക്കെതിരായ ജാതി അധിക്ഷേപം; വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ കസ്റ്റഡിയിൽ

വെള്ളരിക്കുണ്ട് പൊലീസാണ് എ പവിത്രനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുർഗ് പൊലീസാണ് എ പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്.

Read Full Story

02:20 PM (IST) Jun 13

നോവായി അഹമ്മദാബാദ് വിമാനാപകടം; മരണം 294, ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി, 12 പേരുടെ നില ഗുരുതരം

294 പേർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.

Read Full Story

02:03 AM (IST) Jun 13

റെഡ് അലർട്ട്; കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ജൂൺ 14 മുതൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി.

Read Full Story

01:37 PM (IST) Jun 13

പടിയൂർ‌ ഇരട്ടക്കൊലപാതകം - പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ; നാട്ടിലെത്തിക്കില്ലെന്ന് സൂചന

പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ലെന്ന് സൂചന. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Read Full Story

01:16 PM (IST) Jun 13

ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകി, പിന്നാലെ ഹൃദയാഘാതം; ചാലക്കുടിയില്‍ യുവാവ് മരിച്ചു

കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് ആണ് മരിച്ചത്. 34 വയസായിരുന്നു.

Read Full Story

12:40 PM (IST) Jun 13

എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ച് ബന്ധുക്കൾ

തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചത്. തൃശ്ശൂർ മതിലകം സ്വദേശിയാണ് ഷംസുദ്ദീന്. 

Read Full Story

12:34 PM (IST) Jun 13

ബസും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 2 കുട്ടികളുൾപ്പെടെ 4 മരണം, 16 പേർക്ക് പരിക്കേറ്റു

ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം.

Read Full Story

12:28 PM (IST) Jun 13

ബോംബ് ഭീഷണി - എയർ ഇന്ത്യ വിമാനം തായ്‌ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന

ദില്ലിയിലേക്കുള്ള വിമാനമാണ് തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തത്

Read Full Story

12:17 PM (IST) Jun 13

ആക്സിയം 4 ദൗത്യം - ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിലെ പ്രശ്നം പരിഹരിക്കാൻ കാത്തിരിക്കുന്നുവെന്ന് ഇസ്രൊ

ആക്സിയം 4 ദൗത്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതികരണവുമായി ഐഎസ്ആർഒയും സ്പേസ് എക്സും.

Read Full Story

11:27 AM (IST) Jun 13

കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ

കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം.

Read Full Story

11:15 AM (IST) Jun 13

ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റ‍ഡിയിൽ; നാളെ കേരളത്തിൽ എതതിക്കും

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ.

Read Full Story

10:53 AM (IST) Jun 13

വിമാനാപകടം - വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; ലണ്ടനിലെ ബന്ധുക്കളുമായി സംസാരിച്ചു

294 പേരുടെ ജീവനപഹരിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.

Read Full Story

10:28 AM (IST) Jun 13

വ്യോമഗതാഗതം താളംതെറ്റി, മുംബൈ- ലണ്ടൻ, ,മുംബൈ- ന്യൂയോർക്ക് വിമാനങ്ങളടക്കം തിരിച്ച് വിളിച്ചു, പശ്ചിമേഷ്യ യുദ്ധഭീതിയിൽ

വ്യോമഗതാഗതം താളംതെറ്റി, മുംബൈ- ലണ്ടൻ, മുംബൈ- ന്യൂയോർക്ക് വിമാനങ്ങളടക്കം തിരിച്ച് വിളിച്ചു, പശ്ചിമേഷ്യ യുദ്ധഭീതിയിൽ 

Read Full Story

More Trending News