വ്യോമഗതാഗതം താളംതെറ്റി, മുംബൈ- ലണ്ടൻ, മുംബൈ- ന്യൂയോർക്ക് വിമാനങ്ങളടക്കം തിരിച്ച് വിളിച്ചു, പശ്ചിമേഷ്യ യുദ്ധഭീതിയിൽ
ദില്ലി : ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. എയർ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടൻ വിമാനം, മുംബൈ- ന്യൂയോർക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
AI130 – ലണ്ടൻ ഹീത്രോ - മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിടുന്നു.
AI102 – ന്യൂയോർക്ക് - ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിടുന്നു.
AI116 – ന്യൂയോർക്ക് - മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിടുന്നു.
AI2018 – ലണ്ടൻ ഹീത്രോ - ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.
AI129 – മുംബൈ - ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.
AI119 – മുംബൈ - ന്യൂയോർക്ക് – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.
AI103 – ഡൽഹി - വാഷിങ്ടൺ – ഡൽഹിയിലേക്ക് തിരിച്ചുവിടുന്നു.
AI106 – ന്യൂവാർക്ക് - ഡൽഹി – ഡൽഹിയിലേക്ക് തിരിച്ചുവിടുന്നു.
AI188 – വാൻകൂവർ - ഡൽഹി – ജിദ്ദയിലേക്ക് തിരിച്ചുവിടുന്നു.
AI101 – ഡൽഹി - ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട് / മിലാനിലേക്ക് തിരിച്ചുവിടുന്നു.
AI126 – ചിക്കാഗോ - ഡൽഹി – ജിദ്ദ.
AI132 – ലണ്ടൻ ഹീത്രോ - ബെംഗളൂരു – ഷാർജയിലേക്ക് തിരിച്ചുവിട്ടു.
AI2016 – ലണ്ടൻ ഹീത്രോ - ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
AI104 – വാഷിങ്ടൺ - ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
AI190 – ടൊറന്റോ - ഡെൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.
AI189 – ഡൽഹി - ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു.
അപ്രതീക്ഷിതമായി യാത്രക്കാർക്ക് ഉണ്ടായ തടസ്സത്തിൽ ഖേദിക്കുന്നതായി അധികൃതർ അറിയിച്ചു
ഇറാനെ ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ കനത്ത ആക്രമണം നടത്തി. ഉന്നത ആണവ ശാസ്ത്രജ്ഞരെയും വധിച്ചു. ആക്രമണത്തെ ന്യായീകരിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാന്‍റെ ആണവ, മിസൈൽ ശേഷികൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി സ്ഥിരീകരിച്ചു.
