അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫും കാറിന്‍റെ ഉടമകളായ മൊറയൂ‍ർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരു‌മാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, തട്ടിക്കൊണ്ടു പോയ മറ്റ് ആറ് പേർക്കായി അന്വേഷണം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player