ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്
തിരുവനന്തപുരം: അറബിക്കടലിൽ തീപിടിത്തമുണ്ടായ വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കിയതായി നാവികസേന. ടൗ ലൈൻ കെട്ടിയാണ് കപ്പലിനെ ഇന്ന് നിയന്ത്രണത്തിലാക്കിയത്. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് വിജയത്തിലേക്ക് എത്തുന്നത്. ഇനി കപ്പലിനെ കൂടുതൽ ഉൾക്കടലിലേക്ക് നീക്കും.
നേരത്തെ കോസ്റ്റ്ഗാർഡ് കെട്ടിയ ടൗലൈൻ കടൽ പ്രക്ഷുബ്ദയമായതോടെ പൊട്ടിപ്പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈൻ ബന്ധിപ്പിച്ചു. കൂടുതൽ ഉൾക്കടലിലേക്ക് കപ്പലിനെ നീക്കുന്ന ജോലികൾ തുടങ്ങി. നാവികസേനയുടെ ഹെലികോപ്റ്റർ വഴിയാണ് വാൻ ഹൈ 503ലേക്ക് സാൽവേജ് ക്രൂവിനെ ഇറക്കിയത്. കപ്പലിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഒരു ഘട്ടത്തിൽ കൊച്ചി - തൃശ്ശൂർ തീരത്തിന് 40 നോട്ടിക്കൽ മൈൽ അടുത്തേക്ക് വരെ കപ്പൽ എത്തിയിരുന്നു.


