പത്തനാപുരം കടയ്ക്കാമൺ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

കൊല്ലം: പത്തനാപുരത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പത്തനാപുരം സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം കടയ്ക്കാമൺ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. കനത്തമഴയിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേ‍ർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.

YouTube video player